HOME
DETAILS
MAL
റോഡിന് കൈവരിയില്ല; അപകട ഭീതിയില്‍ നാട്ടുകാര്‍
backup
August 27, 2016 | 9:09 PM
വാണിമേല്‍: വാണിമേല്‍ പാലത്തിനോടു ചേര്‍ന്നുള്ള റോഡില്‍ കൈവരിയില്ലാത്തത് അപകടഭീഷണി ഉയര്‍ത്തുന്നു. റോഡിന് ഇരുവശവും പത്തടിയോളം താഴ്ചയുള്ള ഇവിടെ ഡ്രൈവറുടെ ചെറിയൊരു അശ്രദ്ധ വലിയ അപകടത്തിനിടയാക്കും. സമീപവാസികള്‍ നിരന്തരമായി പ്രശ്‌നം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും ഇതുവരെ യാതൊരു പരിഹാരവുമുണ്ടായിട്ടില്ല.
ചിയ്യൂര്‍ മുതല്‍ ഭൂമിവാതുക്കള്‍ വരെയുള്ള റോഡ് വീതി കൂടിയതോടെ ഒരാള്‍ക്കു നടന്നുപോകാനുള്ള ഇടം മാത്രമേ ഇവിടെ അവശേഷിക്കുന്നുള്ളൂ. കോടികള്‍ മുടക്കി റോഡ് പരിഷ്‌കരിച്ചപ്പോള്‍ ഈ ഭാഗങ്ങളില്‍ ചെറിയൊരു കൈവരി സ്ഥാപിക്കുന്ന കാര്യം ആരും പരിഗണിച്ചില്ലെന്നു നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."