ഹലാല്‍ നിരോധനത്തിന് പിന്നാലെ യു.പിയില്‍ ഇന്ന് 'നോ നോണ്‍ വെജ് ഡേ'; ഇറച്ചികടകള്‍ തുറക്കരുത്; ഉത്തരവിറക്കി യോഗി സര്‍ക്കാര്‍
ഹലാല്‍ നിരോധനത്തിന് പിന്നാലെ യു.പിയില്‍ ഇന്ന് 'നോ നോണ്‍ വെജ് ഡേ'; ഇറച്ചികടകള്‍ തുറക്കരുത്; ഉത്തരവിറക്കി യോഗി സര്‍ക്കാര്‍
ലക്നൗ: ഉത്തര്‍ പ്രദേശില്‍ ഇന്ന് (നവംബര്‍ 25ന്) 'നോ നോണ്‍ വെജ് ഡേ' ആയി പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍ ഉത്തരവിറക്കി. സാധു തന്‍വര്‍ദാസ് ലൈലാറാം വാസ്വാനിയുടെ ജന്മ വാര്‍ഷികം പ്രമാണിച്ചാണ് ബി.ജെ.പി സര്‍ക്കാരിന്റെ നടപടി. സംസ്ഥാനത്തെ എല്ലാ മാംസ കടകളും, അറവ് ശാലകളും ഇന്ന് അടച്ചിടണമെന്നാണ് നിര്‍ദേശം.
സസ്യാഹാരം പ്രോത്സാഹിപ്പിക്കുന്നതില്‍ ശ്രദ്ധ ചെലുത്തിയിരുന്ന വ്യക്തിയായിരുന്നു സാധു തന്വര്ദാസെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ നടപടി. ശനിയാഴ്ച്ച ദിവസം സംസ്ഥാനത്തെ മുഴുവന്‍ മാംസ വില്‍പ്പന ശാലകളും അടച്ചിടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് നല്‍കിയിട്ടുമുണ്ട്.
നേരത്തെ യു.പിയില്‍ ഹലാല്‍ ഭക്ഷണങ്ങള്‍ നിരോധിച്ച് യോഗി സര്‍ക്കാര്‍ ഉത്തരവിട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മാംസ ശാലകള്‍ക്കും ഇന്ന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നവംബര്‍ 18നായിരുന്നു ഹലാല്‍ ഭക്ഷണങ്ങള്‍ വില്‍ക്കുന്നതിനും, സംഭരിക്കുന്നതിനും, ഉല്‍പ്പാദിപ്പിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവായത്. ഹലാല്‍ സര്‍ട്ടിഫിക്കേഷനുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍, കോസ്മറ്റിക്സ് എന്നിവയും നിരോധനത്തില്‍ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ വിദേശ കയറ്റുമതിക്കായി നിര്‍മിക്കുന്ന വസ്തുക്കളില്‍ ഹലാല്‍ മുദ്ര അനുവദിക്കുമെന്നാണ് ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."