HOME
DETAILS
MAL
മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ കൊല്ലപ്പെട്ട കേസ്: നാല് പ്രതികള്‍ക്ക് ജീവപര്യന്തം
backup
November 25 2023 | 10:11 AM
മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ കൊല്ലപ്പെട്ട കേസ്: നാല് പ്രതികള്‍ക്ക് ജീവപര്യന്തം
ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍(25) കൊല്ലപ്പെട്ട കേസില്‍ നാല് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. കേസിലെ പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് മാലിക്, അജയ് കുമാര്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ. അഞ്ചാം പ്രതി അജയ് സേഥിക്ക് മൂന്നുവര്‍ഷം തടവും 5 ലക്ഷം രൂപ പിഴയും വിധിച്ചു.
പ്രതികള്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ 18ന് കോടതി വിധിച്ചിരുന്നു.
2008 സെപ്റ്റംബറില്‍ പുലര്‍ച്ചെയാണ് സൗമ്യ വിശ്വനാഥന്‍ ജോലികഴിഞ്ഞു ഡല്‍ഹിയിലെ വസന്ത് കുഞ്ചിലെ വീട്ടിലേക്കുള്ള യാത്രക്കിടെ വെടിയേറ്റു കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."