ബി.ജെ.പി-എസ്.ഡി.പി.ഐ പിന്തുണയോടെ കോട്ടയത്തെ രണ്ട് നഗരസഭകളിലെ യു.ഡി.എഫ് ഭരണം മറിച്ചിട്ട് സി.പി.എം അട്ടിമറി പത്ത് ദിവസത്തെ ഇടവേളയില്‍
കോട്ടയം: വര്‍ഗീയ കക്ഷികളായ ബി.ജെ.പിയും എസ്.ഡി.പി.ഐയുമായി സഹകരിച്ച് കോട്ടയം ജില്ലയിലെ രണ്ട് നഗരസഭകളിലെ ഭരണത്തില്‍ നിന്ന് യു.ഡി.എഫിനെ താഴെയിറക്കാനായെങ്കിലും ഇരു പാര്‍ട്ടികളുമായി ഭരണം പങ്കിടാനാവാതെ സിപി.എം ധര്‍മ്മസങ്കടത്തില്‍.
ഈരാറ്റുപേട്ടയില്‍ എസ്.ഡി.പി.ഐയുമായും കോട്ടയത്ത് ബി.ജെ.പിയുമായും കൈകോര്‍ത്താണ് യു.ഡി.എഫിനെതിരെ അവിശ്വാസം പാസാക്കിയത്. രണ്ട അട്ടിമറികള്‍ക്കിടയില്‍ കേവലം പത്ത് ദിവസത്തെ ഇടവേള മാത്രം. നേരത്തെ ഈരാറ്റുപേട്ടയില്‍ എസ്.ഡി.പി.ഐയുമായി ഒത്തുചേര്‍ന്നതിനെ സി.പി.എമ്മിന്റെ തീവ്രവാദ ബന്ധം ആരോപിച്ച ബി.ജെ.പിയും കോട്ടയത്തെ സഹകരണത്തിലൂടെ വെട്ടിലായിട്ടുണ്ട്. സി.പി.എം വര്‍ഗീയതയെ കൂട്ടുപിടിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വി .ഡി സതീശന്‍ ആരോപിച്ചു. യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്താന്‍ ഏത് ചെകുത്താനുമായും സി.പി.എം കൂട്ടുകൂടുകയാണ്. കോട്ടയം ഈരാറ്റുപേട്ട നഗരസഭകളില്‍ ഇത് വ്യക്തമാണെന്നും സതീശന്‍ പറഞ്ഞു.
യു.ഡി.എഫിന് എതിരായ എല്‍.ഡി.എഫ് അവിശ്വാസ പ്രമേയത്തില്‍ ബിജെപി ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നതിനെതിരെ മുസ്‌ലിം ലീഗ് നേതാവ് പി.കെ അബ്ദുറബ്ബും രംഗത്തെത്തിയിരുന്നു. കഴിഞ്ഞയാഴ്ച ഈരാറ്റുപേട്ട നഗരസഭയില്‍ യു.ഡി.എഫിനെതിരെ എസ്.ഡി.പി.ഐ ആയിരുന്നു സി.പി.എമ്മിന്റെ ഒക്കച്ചങ്ങായി. എന്നാല്‍ കോട്ടയത്ത് എത്തിയപ്പോള്‍ ഇത് ബി.ജെ.പിയായി എന്നു മാത്രം. വര്‍ഗീയ കക്ഷികള്‍ ഏതുമാവട്ടെ യു.ഡി.എഫിനെ തകര്‍ക്കാന്‍ അവരൊക്കെ സി.പി.എമ്മിന് ഒക്കച്ചങ്ങായിമാരാണെന്ന്് അബ്ദുറബ്ബ് പറഞ്ഞു.
കോട്ടയം നഗരസഭയില്‍ ഇന്ന് എല്‍.ഡി.എഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം ബി.ജെ.പി പിന്തുണയോടെയാണ് പാസായത്. 29 പേര്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു.ഒരു വോട്ട് അസാധുവായി. സി.പി.എം സ്വതന്ത്രന്റെ വോട്ടാണ് അസാധുവായത്. അതേസമയം 22 യു.ഡി.എഫ് അംഗങ്ങള്‍ വിട്ടുനിന്നു.
ഈ മാസം 13ന് ഈരാറ്റുപേട്ട നഗരസഭയില്‍ കൊണ്ട് വന്ന എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം എസ്.ഡി.പി.ഐ പിന്തുണയോടെ പാസാകുകയായിരുന്നു. കോണ്‍ഗ്രസ് വിമത അന്‍സല്‍ന പരീക്കുട്ടിയെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയാക്കിയുള്ള നീക്കവുമായി മുന്നോട്ടു പോകുകയാണ് സി.പി.എം പ്രദേശിക നേതൃത്വം.ഇക്കാര്യത്തില്‍ എസ്.ഡി.പി.ഐ പിന്തുണ തേടുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."