പഴയ കാര്‍ പൊളിക്കാന്‍ കൊടുത്താല്‍ ഒരു ലക്ഷം രൂപ വരെ നല്‍കും; സംരംഭവുമായി പ്രമുഖ ഓട്ടോടെക്ക് കമ്പനി
ഉപയോഗശൂന്യമായ കാറുകള്‍ പൊളിക്കാന്‍ നല്‍കിയാല്‍ ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപ വരെ ഇങ്ങോട്ട് കിട്ടും. രാജ്യത്തെ മുന്‍നിര ഓട്ടോടെക്ക് കമ്പനിയും യൂസ്ഡ് കാര്‍ പ്ലാറ്റ്‌ഫോമുമായ കാര്‍ 24ആണ് പുതിയ സ്‌ക്രാപ്പിങ് ബിസിനസ് ആരംഭിച്ചത്.തടസമില്ലാതെയും വേഗത്തിലും സ്‌ക്രാപ്പിങ് പൂര്‍ത്തിയാക്കുന്നതിനായി രാജ്യത്തുടനീളമുള്ള രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ സ്‌ക്രാപ്പിംഗ് സെന്ററുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കമ്പനി പറയുന്നു. തങ്ങളുടെ കാറുകള്‍ സ്‌ക്രാപ്പ് ചെയ്യാന്‍ ആഗ്രഹിക്കുന്ന വാഹന ഉടമകള്‍ക്ക് കമ്പനിയുടെ പ്ലാറ്റ്‌ഫോമില്‍ ഒറ്റത്തവണ പരിഹാരമായി അത് ചെയ്യാനും ഡെപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റ് (CoD) ധനസമ്പാദനം നടത്താനും കഴിയും.
കാറിന്റെ സ്‌ക്രാപ്പിങ് മൂല്യം അനുസരിച്ച് കുറഞ്ഞത് 30,000 രൂപ മുതല്‍ ഒരു ലക്ഷത്തോളം രൂപവരെയാണ് കമ്പനി ഉപഭോക്താക്കള്‍ക്ക് വാഗ്ധാനം ചെയ്തിരിക്കുന്നത്. കൂടാതെ കഴിയുന്നതിലും പരമാവധി വേഗത്തില്‍ കാര്‍സ്24 സ്‌ക്രാപ്പിങ് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യും. കാര്‍ സ്‌ക്രാപ്പ് ചെയ്യുന്നവര്‍ക്ക് ഡെപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റ് (CoD) സ്വന്തമാക്കാന്‍ സാധിക്കുന്നതിലൂടെ പുതിയ കാര്‍ വാങ്ങുമ്പോള്‍ രണ്ട് ലക്ഷത്തോളം രൂപവരെ ലാഭിക്കാനും സാധിക്കും.
കൂടാതെ, പുതിയ വാഹനം വാങ്ങേണ്ടതില്ലെന്ന് ഉടമ തീരുമാനിക്കുകയാണെങ്കില്‍ ഉടമക്ക് ഡെപ്പോസിറ്റ് സര്‍ട്ടിഫിക്കേറ്റ് വില്‍ക്കാവുന്നതാണ്. നിലവില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാര്‍സ്24ന്റെ ക്രാപ്പിങ് സര്‍വ്വീസുകള്‍ അധികം വൈകാതെ തന്നെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കും എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.
Content Highlights:Cars24 Launches its Vehicle Scrapping Initiative
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."