ദേശീയപാതാ വികസനം: വിവിധ സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്
വടകര: നഗരത്തില്‍ ഉയരപാത നിര്‍മിച്ചു ദേശീയപാത യാഥാര്‍ഥ്യമാക്കാന്‍ യോജിച്ച സമര പരിപാടിയുമായി മുന്നോട്ടുപോകുന്നതിന് ബില്‍ഡിങ് ആന്‍ഡ് ലാന്‍ഡ് ഓണേഴ്‌സ് ഫോറം താലൂക്ക് കമ്മിറ്റി വിളിച്ചുചേര്‍ത്ത വിവിധ സംഘടനാ പ്രതിനിധികളുടെ കണ്‍വന്‍ഷന്‍ തീരുമാനിച്ചു.
45 മീറ്റര്‍ വീതിയില്‍ സ്ഥലമെടുപ്പു നടത്തിയാല്‍ നഗരം രണ്ടായി വിഭജിക്കപ്പെടും. വ്യാപാരസ്ഥാപനങ്ങളും വീടുകളുമടക്കം ആയിരങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരുന്നതിനാല്‍ ഉയരപാത നിര്‍മിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. റോഡിന്റെ ഘടന പരസ്യപ്പെടുത്തണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ഒ.കെ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി. പ്രകാശ്കുമാര്‍ അധ്യക്ഷനായി. എ.ടി മഹേഷ്, കെ. അസീസ്, കരിപ്പള്ളി രാജന്‍, എഫ്.എം അബ്ദുല്ല, ടി.കെ സിബി, പ്രദീപ് ചോമ്പാല, ആര്‍. റിജു, ടി. ബാലക്കുറുപ്പ്, എം. അബ്ദുല്‍ നാസര്‍, പി.എ ഖാദര്‍, കെ.പി അമ്മദ്, പി.കെ കുഞ്ഞിരാമന്‍, റഫീഖ് ചാത്തോത്ത്, ജിതേഷ് അജന്ത, അബു തിക്കോടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."