സിവില്‍ സര്‍വിസില്‍ മലയാളിത്തിളക്കം
ന്യൂഡല്‍ഹി: ഇത്തവണത്തെ സിവില്‍ സര്‍വിസ് ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ കേരളത്തിന് അഭിമാന നേട്ടം. തൃശൂര്‍ സ്വദേശി കെ. മീര ആറാം റാങ്ക് നേടി സംസ്ഥാനത്ത് ഒന്നാമതെത്തി.
ബിഹാര്‍ കാത്തിഹാര്‍ സ്വദേശി ശുഭം കുമാറിനാണ് ഒന്നാം റാങ്ക്. ജാഗൃതി അവസ്തി രണ്ടാം റാങ്കും അങ്കിത ജയിന്‍ മൂന്നാം റാങ്കും നേടി. പെണ്‍കുട്ടികളില്‍ ഒന്നാം റാങ്കും ജാഗൃതിക്കാണ്.
ആകെ 761 പേരാണ് യോഗ്യത നേടിയത്. ഇതില്‍ 545 ആണ്‍കുട്ടികളും 216 പെണ്‍കുട്ടികളുമാണ്. ആദ്യ ആറ് റാങ്കില്‍ അഞ്ചും പെണ്‍കുട്ടികള്‍ക്കാണ്. നിരവധി മലയാളികളും ഇത്തവണ സിവില്‍ സര്‍വിസ് നേടി.
കോഴിക്കോട് സ്വദേശി മിഥുന്‍ പ്രേംരാജ് പന്ത്രണ്ടാം റാങ്കും കരിഷ്മ നായര്‍ പതിനാലാം റാങ്കും സ്വന്തമാക്കി. പി. ശ്രീജ (റാങ്ക് 20), അപര്‍ണ രമേശ് (35), അശ്വതി ജിജി (41), നിഷ (51), വീണ എസ്. സുതന്‍ (57), അപര്‍ണ എം.ബി (62), ആര്യ ആര്‍. നായര്‍ (113), കെ.എസ് ശഹന്‍ഷ (142), പി. ദേവി (143), ആനന്ദ് ചന്ദ്രശേഖര്‍ (145), എം.ബി ശില്‍പ (147), പി.എം മിന്നു (150), രാഹുല്‍ ആര്‍. നായര്‍ (154), അഞ്ജു വില്‍സന്‍ (156), എസ്.എസ് ശ്രീതു (163), എം.എല്‍ രേഷ്മ (256), കെ അര്‍ജുന്‍ (257), പി.ജെ അലക്‌സ് എബ്രഹാം (299) മെര്‍ലിന്‍ സി. ദാസ് (307), സാറ അഷ്‌റഫ് (316), എസ് മാലിനി (135), തസ്‌നി ഷാനവാസ് (250), സി.ബി റെക്‌സ് (293), ഒ.വി ആല്‍ഫ്രഡ് (310), എസ്. ഗൗതം രാജ് (311), എസ്.ഗോകുല്‍ (357), എസ്. അനീസ് (403), പി. സിബിന്‍ (408), കെ.കെ ഹരിപ്രസാദ് (421), സാന്ദ്ര സതീഷ് (429), എം.വി ജയകൃഷ്ണന്‍ (444), ശ്വേത കെ. സുഗതന്‍ (456),സബീല്‍ പൂവകുണ്ടില്‍ (470), എ. അജേഷ് (475), എസ്. അശ്വതി (481), പ്രെറ്റി എസ്. പ്രകാശ് (485), നീന വിശ്വനാഥ് (496), നിവേദിത രാജ് (514),വി. അനഘ (528), മുഹമ്മദ് ശാഹിദ് (597), അരുണ്‍ കെ. പവിത്രന്‍ (618) തുടങ്ങിയവരും റാങ്കില്‍പെടുന്നു.
ഒന്നാം റാങ്ക് നേടിയ ശുഭം കുമാര്‍ ബോംബെ ഐ.ഐ.ടിയില്‍നിന്ന് സിവില്‍ എന്‍ജിനീയറിങ് ബിരുദം നേടിയതാണ്. ജനറല്‍ വിഭാഗത്തില്‍ 263 പേരും സാമ്പത്തിക ദുര്‍ബല വിഭാഗത്തില്‍ 86 പേരും ഒ.ബി.സി വിഭാഗത്തില്‍ 229 പേരും യോഗ്യത നേടി.
പട്ടികജാതി വിഭാഗത്തില്‍നിന്ന് 122 പേരും പട്ടികവര്‍ഗ വിഭാഗത്തില്‍നിന്ന് 61 പേരുമാണ് യോഗ്യത നേടിയത്. ഈ വര്‍ഷം 836 പേരുടെ ഒഴിവാണ് സിവില്‍ സര്‍വിസില്‍ ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."