ചെന്നൈക്ക് ആറു വിക്കറ്റ് ജയം
ഷാര്‍ജ: വെടിക്കെട്ടോടെ തുടങ്ങിയ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പിടിച്ചുകെട്ടി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഒരു ഘട്ടത്തില്‍ 200 റണ്‍സെങ്കിലും നേടുമെന്നു കരുതിയ ആര്‍.സി.ബിയെ ചെന്നൈ ഉജ്ജ്വല ബൗളിങിലൂടെ ആറു വിക്കറ്റിനു 156 റണ്‍സിന് പിടിച്ചുനിര്‍ത്തുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 18.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. 38 റണ്‍സെടുത്ത ഋതുരാജ് ഗെയ്ക്ക്‌വാദാണ് ചെന്നൈ നിരയിലെ ടോപ്‌സ്‌കോറര്‍. റെയ്‌ന, ധോണി സഖ്യം ചേര്‍ന്നാണ് ചെന്നൈയെ വിജയ തീരത്തെത്തിച്ചത്.
ഓപ്പണര്‍മാരായ ദേവ്ദത്ത് പടിക്കലും (70) നായകന്‍ വിരാട് കോഹ്‌ലിയും (50) ആര്‍.സി.ബിക്ക് വേണ്ടി അര്‍ധ സെഞ്ചുറിയുമായി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും മറ്റുള്ളവരില്‍ നിന്നും കാര്യമായ സംഭാവന ലഭിച്ചില്ല. എ.ബി ഡിവില്ലിയേഴ്‌സ് (12), ഗ്ലെന്‍ മാക്‌സ്‌വെല്‍ (11), അരങ്ങേറ്റക്കാരനായ ടിം ഡേവിഡ് (1), ഹര്‍ഷല്‍ പട്ടേല്‍ (3), വനിന്ദു ഹസരംഗ (1*) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ പ്രകടനം.
ടോസ് നഷ്ടപ്പെട്ട ആര്‍.സി.ബിക്കു ഗംഭീര തുടക്കമായിരുന്നു കോഹ്‌ലി-ദേവ്ദത്ത് ജോടി നല്‍കിയത്. ആദ്യ വിക്കറ്റില്‍ 111 റണ്‍സ് ഇരുവരും ചേര്‍ന്നു നേടി. 14ാം ഓവറിലെ രണ്ട@ാമത്തെ ബൗളിലായിരുന്നു കോഹ്‌ലി പുറത്തായത്. ആറു ബൗണ്ട@റികളും ഒരു സിക്‌സറുമടക്കം 53 റണ്‍സെടുത്ത കോഹ്‌ലിയെ ഡ്വെയ്ന്‍ ബ്രാവോയുടെ ബൗളിങില്‍ രവീന്ദ്ര ജഡേജ പിടികൂടുകയായിരുന്നു. കോഹ്‌ലി പുറത്തായതോടെ ആര്‍.സി.ബിയുടെ സ്‌കോറിങിനു വേഗം കുറഞ്ഞു. ര@ണ്ടാം വിക്കറ്റില്‍ ദേവ്ദത്ത്-എബിഡി സഖ്യം 29 റണ്‍സ് നേടി. എന്നാല്‍ അടുത്തടുത്ത ബോളില്‍ എബിഡിയും ദേവ്ദത്തു മടങ്ങിയത് ആര്‍.സി.ബിക്ക് തിരിച്ചടിയായി. 12 റണ്‍സെടുത്ത എബിഡിയെ ബ്രാവോയുടെ ബൗളിങില്‍ സുരേഷ് റെയ്‌നയും ദേവ്ദത്തിനെ അമ്പാട്ടി റായുഡുവുമാണ് ക്യാച്ചെടുത്തത്. 50 ബോളില്‍ അഞ്ചു ബൗ@ണ്ടറികളും മൂന്നു സിസ്‌കറുമടക്കമാണ് ദേവ്ദത്ത് ടീമിന്റെ അമരക്കാരനായത്. ടീം സ്‌കോറിലേക്കു 16 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ മൂന്നു വിക്കറ്റുകള്‍ കൂടി ആര്‍.സി.ബിക്കു നഷ്ടമായി. അവസാന അഞ്ചോവറില്‍ 38 റണ്‍സ് മാത്രമാണ് ആര്‍.സി.ബിക്കു നേടാനായത്. അഞ്ചു വിക്കറ്റുകളും അവര്‍ നഷ്ടപ്പെടുത്തി. മൂന്നു വിക്കറ്റെടുത്ത വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ട@ര്‍ ഡ്വെയ്ന്‍ ബ്രാവോയാണ് ആര്‍.സി.ബിക്കു കടിഞ്ഞാണിട്ടത്. ശര്‍ദുല്‍ താക്കൂര്‍ ര@ണ്ടു വിക്കറ്റുകളെടുത്തു. ദീപക് ചാഹറിന് ഒരു വിക്കറ്റ് ലഭിച്ചു. ടോസിനു ശേഷം ചെന്നൈ ക്യാപ്റ്റന്‍ എം.എസ് ധോണി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."