ഓറഞ്ച് കടലായി ദുബൈ ഷെയ്ഖ് സായിദ് റോഡ്; ലോകത്തിലെ ഏറ്റവും വലിയ ഫ്രീ ഫൺ റൺ
ഓറഞ്ച് കടലായി ദുബൈ ഷെയ്ഖ് സായിദ് റോഡ്; ലോകത്തിലെ ഏറ്റവും വലിയ ഫ്രീ ഫൺ റൺ
ദുബൈ: പ്രായഭേദമന്യേ ആവേശത്തോടെ താമസക്കാരെല്ലാം ദുബൈ റണ്ണിൽ പങ്കെടുക്കാൻ എത്തിയതോടെ ദുബൈ ഷെയ്ഖ് സായിദ് റോഡ് ഓറഞ്ച് നിറത്തിലുള്ള കടലായി മാറി. ഞായറാഴ്ച രാവിലെ ആരംഭിച്ച ദുബൈ റണ്ണിൽ 200,000-ത്തിലധികം ആളുകൾ പങ്കെടുത്തിട്ടുണ്ടെന്ന് പ്രതീക്ഷിക്കുന്നു. യഥാർത്ഥ കണക്കുകൾ പുറത്തുവരാനിരിക്കുന്നെ ഒള്ളൂ. ഈ വർഷത്തെ ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന്റെ അവസാന ഫീച്ചർ ആയാണ് ദുബൈ റൺ കണക്കാക്കപ്പെടുന്നത്.
ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും സംഘവുമാണ് ലോകത്തിലെ ഏറ്റവും വലിയ ഫ്രീ ഫൺ റണ്ണെന്ന് വിശ്വസിക്കപ്പെടുന്ന ഓട്ടക്കാരുടെ സംഘത്തെ നയിച്ചത്. 6.30ന് തുടങ്ങുന്ന ഓട്ടത്തിന് 3.30ന് തന്നെ ആളുകൾ എത്തിത്തുടങ്ങിയിരുന്നതായി സന്നദ്ധ പ്രവർത്തകർ അറിയിച്ചു. ഷെയ്ഖ് ഹംദാൻ ഒറ്റക്കാരെ മുഴുവൻ ആശീർവദിച്ചു. പലരും അദ്ദേഹത്തോടൊപ്പം സെൽഫിയെടുക്കുയും ഫോട്ടോയെടുക്കുകയും ചെയ്തു.
മലയാളികൾ ഉൾപ്പെടെ നിരവധിപേരാണ് ലോകത്തിലെ ഏറ്റവും ഫ്രീ റണ്ണിൽ പങ്കെടുത്തത്. ഓറഞ്ച് നിറത്തിലുള്ള ജഴ്സിയണിഞ്ഞാണ് മിക്ക ആളുകളും റണ്ണിൽ പങ്കെടുത്തത്. കറുപ്പ്, നീല, വെള്ള വസ്ത്രങ്ങളും അണിഞ്ഞവരും ഉണ്ടായിരുന്നു. കുട്ടികളും പ്രായമേറിയവരുമെല്ലാം ആവേശത്തോടെ ഓട്ടത്തിൽ പങ്കെടുത്തു. ദുബൈ നിവാസികൾക്ക് പുറമെ ടൂറിസ്റ്റുകളായി എത്തിയവരും ദുബൈ റാങ്കിന്റെ ഭാഗമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."