ബീച്ച് ഹോസ്പിറ്റലിന്റെ ശോച്യാവസ്ഥ പരിഹരിക്കണം: ഐ.എന്‍.എല്‍
കോഴിക്കോട്: ബീച്ച് ഹോസ്പിറ്റലിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ അടിയന്തര പ്രാധാന്യത്തോടെ സ്വീകരിക്കണമെന്ന് ഐ.എന്‍.എല്‍ കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലം കണ്വെന്ഷന് ആവശ്യപ്പെട്ടു. വൃക്ക രോഗികള്‍ക്ക് വേണ്ടി സ്ഥാപിച്ച ഡയാലിസിസ് യൂനിറ്റ് പ്രവര്‍ത്തനരഹിതമാണ്. ഒ.പി ടിക്കറ്റ് കൗണ്ടറുകള്‍ വര്‍ധിപ്പിക്കുവാന്‍ ആവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കണം. രോഗികളില്‍ നിന്നും അനധികൃതമായി പാര്‍ക്കിങ് ഫീസ് ഈടാക്കുന്നത് നിര്‍ത്തലാക്കണം. മരുന്നുകള്‍ നല്‍കുന്നതിന് ആവശ്യമായ കൗണ്ടറുകള്‍ പുന:സ്ഥാപിക്കണമെന്നും ഐ.എന്‍.എല്‍ നോര്‍ത്ത് നിയോജക മണ്ഡലം കണ്വെന്ഷന് ആവശ്യപ്പെട്ടു.
കണ്വെന്ഷന് ജില്ലാ സെക്രട്ടറി കരീം പുതുപ്പാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നാസര്‍ വെള്ളയില്‍ അധ്യക്ഷനായി. വി. മുസ്തഫ, എന്‍.പി അബൂബക്കര്‍, ജമാല്‍ പുതിയകടവ്, മുജീബ് എന്‍.പി, അഡ്വ. റൈഹാനത്ത്, കോതൂര്‍ മുസ്തഫ, സലീം തോപ്പയില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."