HOME
DETAILS

തീവ്രവാദമുക്തിക്ക് റാഡിക്കല്‍ ചികിത്സ

  
Web Desk
September 25 2021 | 19:09 PM

653546452452-2111

വി. അബ്ദുല്‍ മജീദ്‌

തീവ്രവാദവും ഭീകരവാദവും തടയാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഫലംകാണാതെ വിഷമിക്കുകയാണ് ലോകത്തെ മിക്ക രാഷ്ട്രങ്ങളും. അതിനുവേണ്ടി ഭരണകൂടങ്ങള്‍ ചെലവഴിക്കുന്ന കാശിന് കൈയുംകണക്കുമില്ല. എന്നിട്ടും തീവ്രവാദം കാരണം പൊറുതിമുട്ടിയിരിക്കുകയാണ് ലോകം.
സത്യത്തില്‍ ഇതിനായി ഇത്രയൊന്നും കഷ്ടപ്പെടേണ്ട കാര്യമില്ല. എത്ര കടുത്ത തീവ്രതയെയും ചില പൊടിക്കൈകള്‍കൊണ്ട് തകര്‍ത്തു തരിപ്പണമാക്കാം. ആ വിദ്യയറിയാത്തവര്‍ കേരളത്തിലേക്കു വന്നാല്‍ മതി. മറ്റെല്ലാ കാര്യത്തിലും ലോകത്തിനു മൊത്തം മാതൃകയായ കേരളം ഇതിനും മാതൃകയാണ്. ലോകത്തെ മറ്റെല്ലാ ജനവിഭാഗങ്ങളേക്കാളുമധികം പഠിപ്പും പത്രാസും ബുദ്ധിയും വിവരവുമൊക്കെയുള്ളവരാണ് നമ്മള്‍ കേരളീയരെന്ന് നമ്മള്‍ക്കല്ലാതെ മറ്റുള്ളവര്‍ക്കൊന്നും അറിയില്ലല്ലോ. സാരമില്ല. അവര്‍ ഇവിടെ വന്നാല്‍ എങ്ങനെ തീവ്രവാദത്തെ നേരിടണമെന്ന് പഠിപ്പിച്ചുകൊടുക്കാം.
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെല്ലാം തന്നെ മാവോയിസ്റ്റുകളെ നേരിടാന്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. എന്നിട്ടും അവിടങ്ങളിലൊക്കെ മാവോയിസ്റ്റ് ശല്യം കൂടുകയല്ലാതെ ഒട്ടും കുറയുന്നില്ല. എന്നാല്‍ കേരളം അത് വളരെ സിമ്പിളായാണ് പരിഹരിച്ചത്.
ഒരു ഗതിയും പരഗതിയുമില്ലാതെ സാധാരണക്കാരുടെ വീടുകളില്‍ കയറിച്ചെന്ന് അരിയും പരിപ്പും മുളകും വെളിച്ചെണ്ണയുമൊക്കെ ഇരന്നുവാങ്ങി ജീവിക്കുകയായിരുന്നല്ലോ ഇവിടുത്തെ മാവോയിസ്റ്റുകള്‍. അവരെ നേരിടാന്‍ മൂന്നു വര്‍ഷം മുമ്പ് കേരള സര്‍ക്കാര്‍ ഒരു പദ്ധതി കൊണ്ടുവന്നു. കീഴടങ്ങുന്ന മാവോയിസ്റ്റുകള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം ധനസഹായവും പിന്നെ കല്യാണം കഴിക്കാനും മറ്റുമായി വേറെ സഹായങ്ങളും പ്രഖ്യാപിച്ചു. അതു കേള്‍ക്കാന്‍ കാത്തിരുന്ന മാവോയിസ്റ്റുകള്‍ ഒന്നിനുപിറകെ ഒന്നായി കാടിറങ്ങിവന്ന് കീഴടങ്ങി. അവരില്‍ ചിലര്‍ സര്‍ക്കാരിന്റെ പണം വാങ്ങി കല്യാണം കഴിച്ച് മധുവിധു കൊണ്ടാടുകയാണ്. അതോടെ മാവോയിസ്റ്റ് ശല്യം വലിയൊരളവില്‍ തീര്‍ന്നുകിട്ടി.


എന്നിട്ടും ചുരുക്കം ചിലര്‍ നിലമ്പൂരിലെയും വയനാട്ടിലെയുമൊക്കെ കാടുകളില്‍ തേരാപാരാ നടക്കുന്നുണ്ടെന്നാണ് തണ്ടര്‍ബോള്‍ട്ടുകാര്‍ പറയുന്നത്. അതിലധികവും ഇതരസംസ്ഥാനക്കാരാണ്. ക്ഷമിക്കണം, ഇപ്പോള്‍ ഇതരസംസ്ഥാനക്കാരെന്നൊന്നും പറയാന്‍ പാടില്ലാത്തതുകൊണ്ട് നമുക്കവരെ അതിഥി മാവോയിസ്റ്റുകള്‍ എന്നു വിളിക്കാം. കേരളത്തില്‍ ഇങ്ങനെയൊരു സൗകര്യമുള്ളത് മലയാളമറിയാത്ത അവര്‍ അറിയാന്‍ വഴിയില്ല. ബാക്കിയുള്ള അല്ലറചില്ലറ മലയാളി മാവോയിസ്റ്റുകള്‍ എഴുത്തും വായനയും അറിയാത്തവരായതുകൊണ്ട് പത്രം വായിച്ച് ഇതൊന്നും അറിഞ്ഞുകാണുകയുമില്ല. എന്നാലും ബാക്കിയുള്ളവരെയൊക്കെ ഒതുക്കിയല്ലോ.


അതുപോലെ യുവാക്കള്‍ മതതീവ്രവാദത്തിലേക്കു പോകുന്നതു തടയാനും മൂന്നു വര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ ഡീ റാഡിക്കലൈസേഷന്‍ എന്നൊരു പരിപാടി കൊണ്ടുവന്നിരുന്നു. മതതീവ്രവാദമെന്ന രോഗം ബാധിച്ചവരെ കണ്ടെത്തി വ്യക്തിത്വ വികസന ക്ലാസൊക്കെ പോലെ പഠിപ്പിച്ച് നല്ല കുട്ടികളാക്കി വിടുന്നൊരു പരിപാടിയാണത്. വ്യക്തിത്വത്തിനു പേരുകേട്ട സംസ്ഥാന പൊലിസിലെ സ്‌പെഷല്‍ ബ്രാഞ്ചിനായിരുന്നു അതിന്റെ ചുമതല.


ആ പരിപാടിയിലൂടെ യുവാക്കളെ തീവ്രവാദമുക്തരാക്കിക്കൊണ്ടിരിക്കുന്നതിനിടയിലാണ് കൊവിഡ് വന്ന് മറ്റു പലതും പോലെ ഇതും മുടങ്ങിയത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ തിരക്കിലായിപ്പോയ സര്‍ക്കാരിന് മതതീവ്രവാദികളുടെ കാര്യം വേണ്ടത്ര ശ്രദ്ധിക്കാനായതുമില്ല. പിന്നീട് പാലാ ബിഷപ്പ് നാര്‍കോട്ടിക് ജിഹാദ് എന്ന പേരില്‍ ഒരു വര്‍ഗീയാരോപണം ഉയര്‍ത്തുകയും അതിന്റെ പേരില്‍ നാടാകെ കോലാഹലമുണ്ടാകുകയും ചെയ്‌പ്പോഴാണ് വീണ്ടും അങ്ങോട്ടൊന്ന് നോക്കിയത്. പൊലിസുദ്യോഗസ്ഥര്‍ സമൂഹമാധ്യമങ്ങള്‍ നന്നായൊന്ന് പരിശോധിച്ചപ്പോള്‍ നാര്‍കോട്ടിക് ജിഹാദ് തര്‍ക്കങ്ങള്‍ക്കൊപ്പം താലിബാനെ അനുകൂലിക്കുന്നതടക്കമുള്ള കുറെ മതതീവ്രവാദ രോഗലക്ഷണങ്ങളും കണ്ടു. അത് ഉടന്‍ പരിഹരിക്കാനായി ഡീ റാഡിക്കലൈസേഷന്‍ പരിപാടി പുനരാരംഭിക്കുകയാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. രോഗലക്ഷണമുള്ളവരെ കണ്ടെത്തി ക്ലാസിലിരുത്തി ലഹരിവിമുക്ത പരിപാടി പോലെ ഉപദേശിച്ചും സാന്ത്വനിപ്പിച്ചുമൊക്കെ തീവ്രവാദമുക്തരാക്കുന്നതോടെ മതതീവ്രവാദം പമ്പകടക്കുമെന്നു പ്രതീക്ഷിക്കാം.


അതുമാത്രമല്ല കൗണ്ടര്‍ റാഡിക്കലൈസേഷന്‍ എന്നൊരു പരിപാടിയും തുടങ്ങിവച്ചിരുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതും തുടരും. യുവാക്കളിലെ മതതീവ്രവാദവിമുക്തിക്ക് മഹല്ലുകളിലെ മതപണ്ഡിതന്‍മാരെയും അവയുടെ ഭാരവാഹികളെയുമൊക്കെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു പരിപാടിയാണത്. ഇടവകകളെയും ക്ഷേത്ര കമ്മിറ്റികളെയും കരയോഗങ്ങളെയുമൊന്നും കൂട്ടിയുള്ള പരിപാടിയില്ല. ഈ തീവ്രവാദമെന്നൊക്കെ പറയുന്ന അസുഖം മഹല്ലുകളുമായി ബന്ധപ്പെട്ടവര്‍ക്കിടയിലാണല്ലോ ഉള്ളത്. ബിഷപ്പുമാരുടെ അരമനകളില്‍നിന്ന് ഉയരുന്നത് മന്ത്രി വാസവന്‍ പറഞ്ഞതുപോലെ പാണ്ഡിത്യത്തിന്റെ വചനങ്ങളല്ലേ. അതിനെ എതിര്‍ക്കുന്നവരാണല്ലോ തീവ്രവാദികള്‍.

നമ്പാന്‍ കൊള്ളാത്ത
കണ്ണും കാമറയും


നമ്മുടെ കണ്ണുകളെ വിശ്വസിക്കാന്‍ പറ്റില്ലെന്നും പലപ്പോഴും കണ്ണ് വഞ്ചിക്കുമെന്നും ആ സാധ്യതയിലാണ് മായാജാലം നിലനില്‍ക്കുന്നതെന്നും ഗോപിനാഥ് മുതുകാട് ഒരിക്കല്‍ പറഞ്ഞതു കേട്ടിട്ടുണ്ട്. ശരിയാണത്. മരീചിക പോലെ പലതരത്തിലും നമുക്കത് അനുഭവപ്പെടാറുമുണ്ട്. ചിലര്‍ക്ക് ചില നിറങ്ങള്‍ വ്യക്തമായി തിരിച്ചറിയാനാവില്ല. അതുകൊണ്ടു തന്നെ നമ്മള്‍ കാണുന്നതെല്ലാം തന്നെ ശരിയായിക്കൊള്ളണമെന്നില്ല.


ഇങ്ങനെയുള്ള മനുഷ്യര്‍ ഉണ്ടാക്കുന്ന പലതിലും മനുഷ്യരുടെ ആ സവിശേഷതയും കണ്ടേക്കാം. ചില ദേവീദേവന്‍മാരുടെയും പ്രമുഖ വ്യക്തികളുടെയുമെല്ലാം ശില്‍പങ്ങളുടെ മുഖച്ഛായ ലോകത്തെല്ലായിടത്തും ഒരുപോലെയല്ല. നമ്മുടെ രാജ്യത്തു പോലും പലയിടങ്ങളിലും ഒരുപോലെയല്ല. ഗാന്ധിജി, നെഹ്‌റു, അംബേദ്കര്‍ തുടങ്ങിയവരുടെ പ്രതിമകളുടെ മുഖച്ഛായയ്ക്ക് കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള വ്യത്യാസം ശ്രദ്ധിച്ചാല്‍ അതു വ്യക്തമാകും. ഓരോ ജനതയുടെയും ശാരീരിക സവിശേഷതകള്‍ പ്രതിമകളിലും കാണാം.
മനുഷ്യന്‍ കണ്ടുപിടിച്ച കാമറയ്ക്കും മനുഷ്യദൃഷ്ടിയുടെ തകരാറുകള്‍ കണ്ടേക്കും. മായാജാലപ്രകടനങ്ങള്‍ കാമറാദൃശ്യങ്ങളിലും നഗ്നദൃഷ്ടിയില്‍ കാണുന്നതുപോലെ തന്നെയാണല്ലോ കാണുന്നത്. കേരള നിയമസഭയില്‍ സ്ഥാപിച്ച വെബ്കാമറയും വ്യത്യസ്തമാകാനിടയില്ല. അതുകൊണ്ടാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാന്‍ അന്നത്തെ പ്രതിപക്ഷം ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ കൈയാങ്കളിയും 'അടിച്ചുപൊളി'യും ദൃശ്യങ്ങളില്‍ കാണുന്നതുപോലെയൊന്നുമല്ലെന്ന് നിലവിലെ മന്ത്രിയടക്കമുള്ള ആ കേസിലെ പ്രതികള്‍ കോടതിയില്‍ വാദിച്ചത്.
സ്പീക്കറുടെ വേദിയില്‍ ഇരുപതോളം പേര്‍ കയറിയിട്ടുണ്ടെങ്കിലും ആറുപേരെ മാത്രമാണ് പ്രതിചേര്‍ത്തതെന്ന് പ്രതികള്‍ വാദിച്ചത് വെറുതെയാവണമെന്നില്ല. തങ്ങള്‍ക്കു പുറമെ സ്വന്തം ചേരിയില്‍ തന്നെയുള്ള തോമസ് ഐസക്, പി. ശ്രീരാമകൃഷ്ണന്‍, വി.എസ് സുനില്‍ കുമാര്‍ തുടങ്ങി കുറച്ചുപേര്‍ കൂടി കൂട്ടത്തിലുണ്ടായിരുന്നെന്നും എന്നിട്ടും അവര്‍ക്കെതിരേ കേസെടുത്തില്ലെന്നും പ്രതികളുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. അവര്‍ കേസില്‍ കുടുങ്ങാതെപോയത് കാമറക്കണ്ണുകളില്‍ പതിയാതെപോയതിനാലാവാം.
വാച്ച് ആന്‍ഡ് വാര്‍ഡ് ആക്രമിക്കാന്‍ വന്നപ്പോള്‍ സ്വയം പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോഴാണ് സഭയിലെ ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതെന്നാണ് പ്രതികളുടെ മറ്റൊരു വാദം. അതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഈ വാച്ച് ആന്‍ഡ് വാര്‍ഡ് എന്നൊക്കെപ്പറയുന്നത് കേരള പൊലിസ് സേനയിലുള്ളവര്‍ തന്നെയാണ്. കേരള പൊലിസിന്റെ കൈയിലിരിപ്പ് എല്ലാവര്‍ക്കും അറിയാമല്ലോ. ഇങ്ങോട്ട് ആക്രമണമുണ്ടാകുമ്പോള്‍ ആരായാലും കൈയില്‍ കിട്ടുന്നതെന്തും എടുത്ത് തടുത്തുപോകും. 'തള്ളയ്ക്കിട്ടൊരു തല്ലുവരുമ്പോള്‍ പിള്ളയെടുത്തു തടുക്കേയുള്ളൂ' എന്ന് കുഞ്ചന്‍ നമ്പ്യാര്‍ എഴുതിയത് വെറുതെയല്ല.


ആക്രമണമുണ്ടായപ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ പ്രതികള്‍ ഏറ്റവുമധികം ആദരിക്കുന്ന നിയമസഭയിലെ കസേരയും കംപ്യൂട്ടറുമൊക്കെ എടുത്തു തടുത്തതാവാം. കാമറക്കണ്ണുകളില്‍ അതും പതിയാതെപോയതുമാവാം. അതുകൊണ്ടാണ് വിവരമുള്ളവര്‍ പറയുന്നത്, കണ്ണ് മനുഷ്യരുടേതായാലും കാമറയുടേതായാലും അതിനെയൊന്നും പൂര്‍ണമായി വിശ്വസിക്കരുതെന്ന്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിൽ മകനുമായി പുഴയിൽ ചാടി യുവതി മരിച്ച സംഭവം: ഭർതൃവീട്ടുകാരുടെ പീഡനമെന്ന് ആരോപണം; മൂന്ന് വയസ്സുകാരനായ മകനായി തിരച്ചിൽ

Kerala
  •  15 minutes ago
No Image

ബോയിംഗ് വിമാനങ്ങളിൽ ഇന്ധന സ്വിച്ച് പരിശോധന പൂർത്തിയാക്കി ഒമാൻ എയർ

oman
  •  15 minutes ago
No Image

കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ഒരു കിലോ എംഡിഎംഎയുമായി ഒരു വനിത ഉൾപ്പെടെ നാല് പേർ പിടിയിൽ

Kerala
  •  40 minutes ago
No Image

ആലപ്പുഴയിൽ സർക്കാർ സ്കൂളിന്റെ മേൽക്കൂര തകർന്നു വീണു: പ്രവർത്തിക്കാത്ത കെട്ടിടമാണെന്ന് സ്കൂൾ അധികൃതർ; പ്രതിഷേധവുമായി നാട്ടുകാർ

Kerala
  •  an hour ago
No Image

മത്സ്യബന്ധന ബോട്ട് വഴി ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

oman
  •  an hour ago
No Image

സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ: പേരാമ്പ്രയിൽ വിദ്യാർഥി മരിച്ച സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ 

Kerala
  •  an hour ago
No Image

ദിവസം പതിനെട്ടു മണിക്കൂര്‍ വരെ ജോലി: വര്‍ഷത്തില്‍ വെറും ഏഴ് അവധി;  ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അഥവാ ജനങ്ങളുടെ നേതാവ്

uae
  •  2 hours ago
No Image

ആ മനോഹര നിമിഷത്തിന് ഒരു ദശാബ്ദം: സഞ്ജു സാംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ട് പത്തു വര്‍ഷം; കുറിപ്പുമായി താരം

Cricket
  •  2 hours ago
No Image

വെള്ളാപ്പള്ളി പച്ചക്ക് വർഗീയത പറയുന്നതിൽ സർക്കാരും കൂട്ടുനിൽക്കുന്നു; നികുതി ഇല്ലാത്തതിനാൽ ആർക്കും എന്തും പറയാമെന്ന അവസ്ഥയാണ്: സർക്കാരിന്റെ മറുപടി ആവശ്യപ്പെട്ട്  പി.കെ. കുഞ്ഞാലിക്കുട്ടി 

Kerala
  •  3 hours ago
No Image

റെസിഡന്‍സി, ലേബര്‍ നിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 23,000ലധികം പേര്‍

Saudi-arabia
  •  3 hours ago

No Image

മെസിയുടെ മഴവിൽ ഗോളിനെ പോലും കടത്തിവെട്ടി; ഒന്നാമനായി ബ്രസീലിയൻ സൂപ്പർതാരം

Football
  •  5 hours ago
No Image

'ക്രിസ്ത്യാനിയും മുസ്‌ലിമും നന്നായി, ലീഗില്‍ എല്ലാവരും മുസ്‌ലിംകള്‍ ആയിട്ടും അത് മതേതര പാര്‍ട്ടി ' വര്‍ഗീയത പറഞ്ഞ് വീണ്ടും വെള്ളാപ്പള്ളി; കാര്യങ്ങള്‍ തുറന്നു പറയാന്‍ ധൈര്യമുള്ള നേതാവെന്ന് വാസവന്റെ പുകഴ്ത്തല്‍

National
  •  6 hours ago
No Image

70 കൊല്ലം ഒരു നാട് അധികാരികളുടെ പിറകെ നടന്നു ഒരു റോഡ് നന്നാക്കാന്‍, ഒടുവില്‍ നാട്ടുകാരിറങ്ങി റോഡുണ്ടാക്കി; വോട്ടും ചോദിച്ചിനി ആരും വരേണ്ടെന്നും താക്കീത്, സംഭവം ഉത്തര്‍പ്രദേശില്‍  

National
  •  6 hours ago
No Image

പരിവാഹൻ സൈറ്റിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; മൂവർ സംഘം വരാണസിൽ പിടിയിൽ

Kerala
  •  6 hours ago