പ്രവാസികളുടെ ശ്രദ്ധക്ക്;പൊതുഗതാഗത നിയമലംഘനങ്ങളും പിഴയും അറിയാം
റിയാദ്:സഊദിയിലെ പൊതുഗതാഗത സംവിധാനങ്ങളായ ബസ്, ട്രെയിൻ, കപ്പൽ യാത്രക്കാർ നടത്തുന്ന നിയമലംഘനങ്ങൾക്ക് ഇനി കടുത്ത പിഴയൊടുക്കേണ്ടി വരും. യാത്രവേളയിലെ 55 ഇനം നിയമലംഘനങ്ങൾക്ക് അവയുടെ തരമനുസരിച്ച് 100 മുതൽ 500 റിയാൽ വരെയാണ് പിഴ ചുമത്തുക.സഊദിമന്ത്രിസഭയുടെ തീരുമാനത്തിന്റെ അടി സ്‌ഥാനത്തിൽ ഔദ്യോഗിക ഗസറ്റ് പ്രസിദ്ധീകരിച്ച പട്ടികയിലാണ് അവകാശങ്ങളും നിബന്ധനകളും, നിയമ ലംഘനങ്ങൾക്കുള്ള പിഴയും അവകാശലംഘനങ്ങൾക്കുള്ള നഷ്ടപരിഹാരവും സംബന്ധിച്ച വിവരങ്ങളാണൂള്ളത്.
വെള്ളിയാഴ്ച്ചയാണ് ഔദ്യോഗിക ഗസറ്റിൽ (ഉമ്മുൽ ഖുറാ) ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. പട്ടിക പ്രകാരമുള്ള നിബന്ധനകളും ചട്ടങ്ങളും പാലിക്കുന്നതിന് പൊതു അംഗീകൃത ഗതാഗത സംവിധാനം ഉപയോഗിക്കുന്ന യാത്രാക്കാർ ബാധ്യസ്ഥരാണെന്നതൊടൊപ്പം യാത്രകളിൽ വ്യവസ്‌ഥകൾ പാലിക്കുന്നില്ലെങ്കിൽ നിയമലംഘനങ്ങളായി കണക്കാക്കി പിഴ ഒടുക്കേണ്ടിവരും. പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം നഗരങ്ങൾ തമ്മിലുള്ള ഇന്റർസിറ്റി ബസുകൾ, നഗരത്തിനകത്തുള്ള ഇൻട്രാസിറ്റി ബസുകൾ, നഗരങ്ങളിൽ നിന്നും നഗരങ്ങളിലേക്കുള്ള ഇന്റർസിറ്റി റെയിൽവേ, നഗരത്തിനകത്തെ ഇൻട്രാസിറ്റി റെയിൽവേ, കപ്പൽ യാത്രക്കാർ എന്നിങ്ങനെ ഒരോ വിഭാഗങ്ങൾക്കുമായി പ്രത്യേകം നിബന്ധനകളും നിയമലംഘനങ്ങളും അതിനുള്ള പിഴകളും ഉൾപ്പെടുത്തി പട്ടികയിൽ വ്യവസ്‌ഥ ചെയ്‌തിട്ടുണ്ട്.
ദുർഗന്ധം വമിക്കുന്ന വസ്‌തുക്കളും യാത്രക്കിടെ കേടായേക്കാവുന്ന ഭക്ഷണസാധനങ്ങളും യാത്രയിൽ ഒപ്പം കരുതിയാൽ 200 റിയാൽ പിഴ ശിക്ഷ.ടിക്കറ്റില്ലാതെ യാത്ര ചെയുന്നവർക്ക് ടിക്കറ്റ് നിരക്കും കൂടാതെ 200 റിയാൽ പിഴയും നൽകേണ്ടിവരും 13 വയസ്സ് വരെ യുള്ള കുട്ടികൾക്ക് ഇൻ്റർസിറ്റി സർവ്വീസുകളിലും, 8 വയസ്സ് വരെയു മുള്ള കുട്ടികൾക്ക് ഇൻട്രാസിറ്റി സർവ്വീസുകളിലും ഒറ്റക്കും യാത്ര ചെയ്യാൻ അനുമതിയില്ല.
വളർത്തുമൃഗങ്ങളെ വാഹനങ്ങളിൽ അവയ്ക്കായി പ്രത്യേകം അനുവദിക്കപ്പെട്ട സ്ഥലത്ത് സൂക്ഷിക്കാത്ത പക്ഷം യാത്രക്ക് അനുമതി നൽകില്ല. യാത്രക്കിടെ അധികൃതർ തിരിച്ചറിയൽ കാർഡ് ആവശ്യപ്പെടുമ്പോൾ കാണിക്കാതിരുന്നാൽ യാത്ര വിലക്കി പൊലീസിന് കൈമാറും. പരിശോധന സമയത്ത് ടിക്കറ്റ് കാണിക്കാതിരുന്നാൽ 200 റിയാൽ പിഴയീടാക്കും.
സ്പെഷ്യൽ ടിക്കറ്റുകളുമായി യാത്ര ചെയ്യുന്നവർ അനർഹരാണെങ്കിൽ ടിക്കറ്റ് നിരക്ക് കൂടാതെ 200 റിയാൽ പിഴയും നൽകണം. ഭിന്നശേഷിക്കാർക്കായി മാറ്റിവെച്ച ഇരിപ്പിടത്തിൽ ഇരുന്നാൽ 200 റിയാൽ പിഴ പ്രാർഥനമുറികളിലോ അനുവദനീയമല്ലാത്ത മറ്റിടങ്ങളിലോ ഉറങ്ങിയാൽ 200 റിയാൽ പിഴ.
വാഹനത്തിൽ അനുവദിച്ചതിനേക്കാൾ വലുപ്പമേറിയ ലഗേജുകളാണെങ്കിൽ യാത്രയക്ക് അനുവാദം നൽകില്ല. ലഗേജുകൾ അതിനായി നിശ്ചയിച്ച ഇടങ്ങളിൽ വെച്ചില്ലെങ്കിൽ 100 റിയാൽ പിഴ. സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള മുഷിഞ്ഞ വസ്ത്രങ്ങളുമായി യാത്ര ചെയ്യാനും അനുവദിക്കില്ല. വാഹനത്തിന് കേടുവരുത്തുന്നത് ഗുരുതര നിയമലംഘനമാണ് 500 റിയാൽ പിഴയാണ് ശിക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."