സുരക്ഷാ ബെല്‍റ്റ് പൊട്ടി; പാരാഗ്ലൈഡിങിനിടെ അഞ്ഞൂറടി ഉയരത്തില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
മണാലി: പാരാഗ്ലൈഡിങ്ങിനിടെ അഞ്ഞൂറടി ഉയരത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ സൂരജ് ഷാ (30) എന്ന വിനോദസഞ്ചാരിയാണ് അപകടത്തില്‍ മരണപ്പെട്ടത്. കുളു ജില്ലയിലെ ദോഭിയിലാണ് സംഭവം നടന്നത്.
രണ്ടു പേര്‍ക്ക് സഞ്ചരിക്കാവുന്ന പാരാഗ്ലൈഡാണ് അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് സൂരജ് ഷായ്‌ക്കൊപ്പം പാരാഗ്ലൈഡിന്റെ പൈലറ്റുമുണ്ടായിരുന്നു. പൈലറ്റ് സുരക്ഷിതനാണ്. ഇയാളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
സുരക്ഷാ ബെല്‍റ്റിന്റെ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഗുജറാത്തില്‍ പാരാ?ഗ്ലൈഡിങ്ങിനിടെ ദക്ഷിണ കൊറിയന്‍ സ്വദേശി മരിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് കുളവിലും അപകടമുണ്ടായത്.
ഹിമാചല്‍ പ്രദേശില്‍ ടാന്‍ഡം പാരാഗ്ലൈഡിങ്ങിനിടെ നിരവധി പേര്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ആദ്യം 12 വയസുകാരന്‍ വീണു മരിച്ചതിനെ തുടര്‍ന്ന് ഹിമാചല്‍ ഹൈക്കോടതി സാഹസിക റൈഡുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.
അപകടത്തിന് പിന്നാലെ സാഹസിക റൈഡുകള്‍ നടത്തുന്ന കേന്ദ്രങ്ങള്‍ക്കെതിരെ കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പല കേന്ദ്രങ്ങള്‍ക്കും രജിസ്‌ട്രേഷനില്ല എന്ന് കണ്ടെത്തിയത്. അവര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അംഗീകാരമില്ലാത്തതാണെന്നും അന്വേഷണ സംഘം കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."