HOME
DETAILS

തിരിച്ചറിവേകാതെ പോകുന്ന പ്രകൃതിപാഠങ്ങൾ

  
backup
November 26 2023 | 18:11 PM

unrecognized-lessons-of-nature

ഉത്തരാഖണ്ഡിലെ സിൽക്യാറ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഒരർഥത്തിൽ രാജ്യം കണ്ട ഏറ്റവും ദുഷ്‌കരവും സാഹസികവുമായ രക്ഷാദൗത്യമാണ് ഉത്തരാഖണ്ഡിൽ നടക്കുന്നത്. കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണവും വെള്ളവും വായുവുമൊക്കെ നൽകാൻ സാധിക്കുന്നുണ്ടെങ്കിലും 14 ദിവസത്തിലേറെയായി അവരെ ആരെയും പുറത്തെത്തിക്കുവാൻ കഴിഞ്ഞിട്ടില്ല. ഓരോ ദിവസം കഴിയുന്തോറും അവിടെ കഴിയുന്നവരുടെ ആത്മവിശ്വാസം എത്രമാത്രം ചോർന്നുപോകുന്നു എന്നത് പ്രധാനമാണ്.

ദുരന്തനിവാരണസേന, ദേശീയപാതാ വികസന കോർപറേഷൻ എന്നിവയിലെ മുന്നൂറോളം വിദഗ്ധർ രാപ്പകൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. എന്നിട്ടും എന്താണിത്ര വൈകുന്നതെന്ന ചോദ്യം സാധാരണ ജനങ്ങളിൽ നിന്നും ഉയർന്നിട്ടുണ്ട്. ഹിമാലയൻ മേഖലയിലെ അതീവ പരിസ്ഥിതിലോല പ്രദേശമാണിതെന്നതും തുരങ്കം ഇടിഞ്ഞുവീഴുവാനുള്ള സാധ്യത കൂടുതലാണെന്നതുമാണ് രക്ഷാദൗത്യത്തിന്റെ ഈ വേഗതക്കുറവിന്റെ കാരണമായി അധികൃതർ നൽകുന്ന വിശദീകരണം.


ചാർധാംറോഡ് പദ്ധതിയുടെ ഭാഗമായി ദേശീയപാതയിലെ ബ്രഹ്മഘൽ, യമുനോത്രി ഭാഗത്തു സിൽക്യാരയ്ക്കും ടണ്ടൻഗാവിനും ഇടയിലാണ് നാലരകിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കം നിർമിക്കുന്നത്. കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി, എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന 889 കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡിലൂടെയുള്ള ഗതാഗതം മെച്ചപ്പെടുത്തുന്നതിനുവേണ്ടി മുന്നോട്ടുവച്ച പദ്ധതിയാണിത്. എന്നാൽ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശത്തു ഡ്രില്ലിങ് ഉൾപ്പെടെയുള്ള പ്രവൃത്തികൾ നടത്തുന്നത് പദ്ധതിയുടെ തുടക്കം മുതൽ ഇതിനെ ഒരു വിവാദമായി മാറ്റുകയാണുണ്ടായത്.


12,500 കോടിയുടെ പദ്ധതിക്കെതിരേ പാരിസ്ഥിതികപ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് 2018ൽ ധാരാളം ഹരജികൾ സമർപ്പിക്കപ്പെട്ടു. ആവാസവ്യവസ്ഥയെ തകർത്തുകൊണ്ട് അടിസ്ഥാന ഗതാഗതാവശ്യങ്ങൾ മെച്ചപ്പെടുത്തുന്നത് ശരിയല്ല എന്നതായിരുന്നു അതിലെ ഉള്ളടക്കം. കൂടാതെ, ഇത് ഭാവിയിൽ മണ്ണിടിച്ചിലിനും മറ്റു പ്രകൃതി ദുരന്തങ്ങൾക്കും കാരണമാകുമെന്നും പരാമർശമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി 2019ൽ സുപ്രിംകോടതി ഉന്നതാധികാരസമിതി രൂപീകരിച്ചു. എന്നാൽ റോഡിന്റെ ഘടനയിലും വീതിയിലും ഈ സമിതിയിൽതന്നെ തർക്കങ്ങളുണ്ടായി. റോഡിന്റെ വീതി അഞ്ചുമീറ്ററിൽ കൂടരുതെന്ന് സുപ്രിംകോടതി ശഠിച്ചപ്പോൾ, അത് പത്തുമീറ്ററിൽ കൂടാമെന്നുമാണ് കേന്ദ്രസർക്കാർ അഭിപ്രായപ്പെട്ടത്.


ഹിമാലയൻ മേഖല പണ്ടുമുതൽക്കേ അതീവ പരിസ്ഥിതിലോല മേഖലയാണ്. അതുകൊണ്ടുതന്നെ അവിടെ പ്രകൃതിദുരന്തങ്ങളുടെ കൂടി പറുദീസയാണ്. വലിയ നിർമാണപ്രവർത്തനങ്ങൾക്ക് യാതൊരു രീതിയിലും യോജിക്കാത്ത ഭൂപ്രകൃതിയാണ് അവിടെയുള്ളത്. കൂടാതെ, അവിടെത്തന്നെ ഭൂചലനത്തിന്റെ സാധ്യതകളും ഏറെയാണെന്ന് പഠനങ്ങളുണ്ട്. ചെറിയൊരു ഭൂചലനംപോലും വലിയ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും കരണമാകാൻ സാധ്യതയേറെയുള്ളപ്പോൾ വലിയ പദ്ധതികൾ കൊണ്ടുവരാതെയിരിക്കുകയാണ് ചെയ്യേണ്ടത്.

എന്നാൽ ഇത്രയേറെ തന്ത്രപ്രധാനമായ തുരങ്കപാത പദ്ധതി നടപ്പാക്കാൻ തെരഞ്ഞെടുത്തത് ഇവിടെയാണ്.സിൽക്യാര തുരങ്കത്തിന്റെ നിർമാണപ്രവർത്തനവുമായി ബന്ധപ്പെട്ട് ആവശ്യമായ മുൻകരുതലുകൾ പോലും എടുത്തില്ലെന്ന ആക്ഷേപം ഉയർന്നുവരുന്നുണ്ട്. രക്ഷാപ്രവർത്തനത്തിന്റെ ഏകോപനത്തിലും പാളിച്ചകൾ പ്രകടമാണ്. അപ്പോളും മനോബലം കൈവിടാതെ 41 തൊഴിലാളികളും കാത്തിരിക്കുന്നത് പ്രതീക്ഷനൽകുന്നുണ്ട്. ഒരു പോറൽപോലും ഏൽപ്പിക്കാതെ രക്ഷപ്പെടുത്തുമെന്ന് ദൗത്യസേനയുടെ വാക്കിൽ അവർ പ്രതീക്ഷയർപ്പിച്ചിട്ടുണ്ട്.


ഇതിനിടെ തുരങ്കത്തിൽ കുടുങ്ങിയ ചിലരുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞിട്ടുണ്ട്. കുടുങ്ങിയവർ ഭയചകിതർ അല്ലെങ്കിലും അവർ ആശങ്ക അറിയിച്ചിട്ടുണ്ട്. എപ്പോൾ പുറത്തുകടക്കാനാവും എന്നതായിരുന്നു പലരുടെയും ചോദ്യം. മനസികാരോഗ്യവിദഗ്ധർ തൊഴിലാളികൾക്ക് കൃത്യമായ നിർദേശങ്ങൾ നൽകുന്നുണ്ട്. ഒരേസ്ഥലത്തുതന്നെ ഇരിക്കാതെ നടക്കുകയും വ്യായാമം ചെയ്യാനും പറഞ്ഞിട്ടുണ്ട്. പരമാവധി നേരം പരസ്പരം സംസാരിക്കാനും പാട്ടുപാടാനും ആരെയും ഒറ്റപ്പെടുത്താതെ ഇരിക്കുവാനും നിഷ്കർഷിച്ചിട്ടുണ്ട്.


ഏറെ പ്രാധാന്യമുള്ള, പലവട്ടം നാം ചർച്ചചെയ്‌തിട്ടുള്ള ചില വിഷയങ്ങളിലേക്കാണ് ഇവയെല്ലാം വിരൽ ചൂണ്ടുന്നത്. വികസനവും വെട്ടിപ്പിടിക്കലുമൊക്കെ അതിരുവിടുമ്പോൾ എന്നും പ്രകൃതി നമുക്ക് ചില മുന്നറിയിപ്പുകളും അതിനുപിന്നാലെ പ്രഹരങ്ങളും നൽകാറുണ്ട്. പ്രകൃതിയെ അറിയണമെന്നും അവയെ സംരക്ഷിക്കാതെ മനുഷ്യന് നിലനിൽപ്പ് ഇല്ലെന്നുമൊക്കെ നൂറ്റൊന്നാവർത്തി പറയുമ്പോഴും ദുരന്തങ്ങൾ തുടർക്കഥയാവുമ്പോഴും നാം ഒന്നും പഠിക്കുന്നില്ല. എന്ത് ചെയ്യരുതെന്ന് പറയുമ്പോഴും ഇന്ന് ഏതായാലും ചെയ്തുകളയാം, അതിനിപ്പോൾ എന്ത് സംഭവിക്കാനാണ് എന്ന നിസ്സാരമായ ഭാവം.


പാരിസ്ഥിതികമായ ഹിമാലയൻ മേഖല കൂടുതൽ ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്. ദീർഘവീക്ഷണമില്ലാതെ നടത്തുന്ന വികസനപ്രവർത്തനങ്ങൾ ഹിമാലയൻ മേഖലയെയാകെ പ്രശ്‌നത്തിലാഴ്ത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ തന്നെ ജോഷിമഠിൽ ഉണ്ടായ സംഭവവികാസങ്ങൾ ഇപ്പോഴും ജനങ്ങളുടെ ശ്രദ്ധയിൽനിന്ന് മാറിയിട്ടില്ല. ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിൽ സിക്കിമിൽ ഉണ്ടായ മിന്നൽ പ്രളയം ഹിമാലയത്തെ വീണ്ടും കൂടുതൽ പ്രകൃതിദുർബലമായ പ്രദേശമാക്കി മാറ്റുമ്പോൾ മറുവശത്തു പ്രകൃതിക്ക് യോജിക്കാത്ത കൂടുതൽ നിർമാണപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നു.


കേരളത്തിൽ തന്നെ കഴിഞ്കുറെ വർഷങ്ങളായി അവർത്തിച്ചുകൊണ്ടിരിക്കുകയാണ് ഉരുൾപൊട്ടലുകൾ. ഇതിന് സ്വാഭാവികമായ ചില കാരണങ്ങളുണ്ട്. മലയുടെ ചെരിവ്, താഴ്ന്നപ്രദേശവും, ഉയർന്നപ്രദേശവും തമ്മിലുള്ള വ്യത്യാസം, നീർച്ചാലുകളുടെ സാന്ദ്രത എന്നിവയൊക്കെ അതിലുൾപ്പെടും. മലകളുടെ ഉപരിതലത്തിൽ വെട്ടുകല്ലും മേൽമണ്ണും ഉണ്ടാകും. പഠനങ്ങൾ സൂചിപ്പിക്കുന്നത് കേരളത്തിൽ അതിന്റെ കനം രണ്ടുമീറ്റർ ആണെന്നാണ്. അത് കൂടിയാൽ വെള്ളം സംഭരിച്ചുവെക്കുന്നതിലെ അളവ് കൂടും. അങ്ങനെവരുമ്പോൾ അവിടെ ഉരുൾപൊട്ടൽ സാധ്യത കൂടുകയും ചെയ്യും. മലയിലെ വിള്ളലുകളുടെ ചെരിവ്, പാറയുടെ സ്വഭാവം, മണ്ണിന്റെ ഘടന, അതിവൃഷ്ടി ഇവയാണ് ഉരുൾപൊട്ടലിനെ നിയന്ത്രിക്കുന്നത്.


ഇതിനെയൊക്കെ കണക്കിലെടുത്താണ് പ്രദേശങ്ങളെ ഹൈഹസാർഡ് സോൺ, മോഡറേറ്റ് ഹസാർഡ് സോൺ, ലോഹസാർഡ് സോൺ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നത്. ഇവിടെ അതിവൃഷ്ടി സംഭവിക്കുമ്പോൾ മേൽമണ്ണിൽ കൂടുതൽ വെള്ളം സംഭരിക്കപ്പെടുകയും, അതുമൂലം മണ്ണിടിഞ്ഞു ഉരുൾപൊട്ടൽ ഉണ്ടാകുന്നു.

ഇതിനൊക്കെ കാരണം അതിവൃഷ്ടി ആണെങ്കിലും മനുഷ്യന്റെ ഇടപെടലുകൾ വലിയൊരളവിൽ അതിനെ സ്വാധീനിക്കുന്നുണ്ട്. ഇതൊക്കെ ഒരിടത്തും ആവർത്തിക്കാതെയിരിക്കുവാനുള്ള, ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് കൊണ്ടുവരേണ്ടത്. എന്നാൽ ദൗർഭാഗ്യവശാൽ പ്രകൃതിയെ അറിയാതെയുള്ള വികസനമാണ് എന്നും ഉണ്ടാകുന്നത്.

(കൊച്ചി സർവകലാശാല, സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ)

Content Highlights:Unrecognized lessons of nature



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരില്‍ പൊരുത്തക്കേട്; ലക്ഷക്കണക്കിനാളുകളുടെ റേഷന്‍കാര്‍ഡ് മസ്റ്ററിങ് അസാധുവാക്കി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് മഴ കനക്കുന്നു; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

Kerala
  •  2 months ago
No Image

അന്‍വറിന് മറുപടി കൊടുക്കാന്‍ ചന്തക്കുന്നില്‍ ഇന്ന് സിപിഎം വിശദീകരണ യോഗം

Kerala
  •  2 months ago
No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago