പാക്കിസ്ഥാനി മത്സ്യബന്ധന ബോട്ടില്‍ 300 കോടിയുടെ മയക്കുമരുന്ന്, ആയുധങ്ങള്‍; 10 പേര്‍ കസ്റ്റഡിയില്‍
ഗാന്ധിനഗര്‍: ഗുജറാത്ത് തീരത്തെത്തിയ പാക്കിസ്ഥാനി മത്സ്യബന്ധന ബോട്ടില്‍ നിന്ന് മയക്കു മരുന്നും ആയുധങ്ങളും പിടികൂടി. 40 കിലോഗ്രാം മയക്കുമരുന്നാണ് അല്‍ സൊഹേലി എന്ന ബോട്ടില്‍ നിന്ന് കോസ്റ്റ് ഗാര്‍ഡ് പിടികൂടിയത്. ഇതിന് 300 കോടി രൂപ വിലവരും.
ബോട്ടിലുണ്ടായിരുന്ന 10 പേരെ കസ്റ്റഡിയിലെടുത്തു. ഭീകര വിരുദ്ധ സ്‌ക്വാഡുമൊത്ത് നടത്തിയ ഓപ്പറേഷനിലാണ് പാക് ബോട്ടില്‍ നിന്ന് മയക്കുമരുന്നും ആയുധങ്ങളും പിടിച്ചെടുത്തതെന്ന് കോസ്റ്റ് ഗാര്‍ഡ് ട്വീറ്റ് ചെയ്തു.
@IndiaCoastGuard in joint ops with ATS #Gujarat, apprehended #Pakistani Fishing Boat Al Soheli with 10 crew in Indian waters. During rummaging Arms, ammunition & approx 40 Kgs #narcotics worth Rs 300 cr found concealed. Boat being brought to #Okha for further investigation. pic.twitter.com/3YwzKne6bQ
— Indian Coast Guard (@IndiaCoastGuard) December 26, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."