HOME
DETAILS
MAL
കൊവിഡ് ബാധിച്ച ഗര്‍ഭിണികളില്‍ മരണസാധ്യത കൂടുതലെന്ന് പഠനം
backup
September 26 2021 | 03:09 AM
കൊച്ചി: കൊവിഡ് ബാധിച്ച ഗര്‍ഭിണികളില്‍ മരണസാധ്യത കൂടുതലെന്ന് പഠന റിപ്പോര്‍ട്ട്. ഗര്‍ഭിണികള്‍ വാക്‌സിനെടുക്കാന്‍ മടിക്കരുതെന്നും മരണസാധ്യത സാധാരണയുള്ളതിനേക്കാള്‍ 17 മടങ്ങിലധികമാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) ആണ് പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടത്.
രാജ്യത്ത് ഗര്‍ഭിണികളിലെ മരണനിരക്ക് ആയിരത്തില്‍ ഒന്ന് എന്ന തോതിലാണ്. എന്നാല്‍, കൊവിഡ് ബാധിതരായ ഗര്‍ഭിണികളില്‍ മരണനിരക്ക് ഇതിന്റെ 17 മടങ്ങ് വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കേരളത്തില്‍ ഗര്‍ഭിണികളിലെ മരണനിരക്ക് 2,380ല്‍ ഒന്ന് എന്ന നിരക്കിലാണ്. മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ള 30 വയസിന് മുകളില്‍ പ്രായമുള്ള ഗര്‍ഭിണികള്‍ റിസ്‌ക് വിഭാഗത്തിലാണെന്നും അവര്‍ക്ക് കൊവിഡ് ബാധിച്ചാല്‍ സ്ഥിതി മോശമാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അനീമിയ, ടിബി, പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവയുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."