ലോകകപ്പ്: ബഹുദൂരം മുന്നില്‍ ഖത്തര്‍ തന്നെ; ബിബിസി സര്‍വേഫലം പറയുന്നു
ലണ്ടന്‍: വിമര്ശനങ്ങളെക്കൊണ്ട് കളം നിറയ്ക്കാന്‍ ശ്രമിച്ചവര്‍ക്ക് തിരിച്ചടിയായി ലോകകപ്പ് മത്സരം സംഘടിപ്പിച്ച രാജ്യങ്ങളെയും മുന്‍നിര്‍ത്തി നടത്തിയ ബിബിസിയുടെ സര്‍വേ ഫലം. വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 78 ശതമാനം ആളുകളും നൂറ്റാണ്ടിലെ മികച്ച ടൂര്‍ണമെന്റായി ഖത്തര്‍ ലോകകപ്പിനെയാണ് തെരഞ്ഞെടുത്തത്. രണ്ടാം സ്ഥാനത്തു വന്ന '2002 ദക്ഷിണ കൊറിയ-ജപ്പാന് ലോകകപ്പി'ന് ആറു ശതമാനം വോട്ടാണ് ലഭിച്ചത്.
ബ്രസീല്‍ ലോകകപ്പാണ് 5 ശതമാനം വോട്ടുകളുമായി മൂന്നാം സ്ഥാനത്ത്. ജര്‍മനിക്കും റഷ്യക്കും നാല് ശതമാനം വീതം വോട്ടുകള്‍ ലഭിച്ചു. ദ. ആഫ്രിക്കന്‍ ലോകകപ്പിന് മൂന്ന് ശതമാനം മാത്രമാണ് ലഭിച്ചത്. ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുന്‍പ് തന്നെ യൂറോപ്പിലെയും അമേരിക്കയിലെയും പ്രമുഖ മാധ്യമങ്ങള്‍ നിരന്തരം ഖത്തര്‍ വിരുദ്ധ വാര്‍ത്തകളായിരുന്നു നല്‍കിയത്. ബി.ബി.സി ഖത്തര്‍ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകള്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യാതെ വിട്ടുനിന്നതിനും ലോകം സാക്ഷിയായിട്ടുണ്ട്.
പ്രധാനമായും ഖത്തറിലെ തൊഴില്‍ പീഡനങ്ങളെ കുറിച്ചും, മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുമായിരുന്നു ബി.ബി.സി അടക്കമുള്ള മാധ്യമങ്ങള്‍ തുടര്‍ച്ചയായി വാര്‍ത്തകള്‍ നല്‍കിയിരുന്നത്. സ്റ്റേഡിയം നിര്‍മാണത്തിനിടെ മരിച്ച തൊഴിലാളികളുടെ എണ്ണം പെരുപ്പിച്ചുള്ള കണക്കുകളും അവര്‍ നല്കി. എന്നാല്‍, ബി.ബി.സിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് ഏറ്റവും പുതിയ സര്‍വേ ഫലം. ഫിഫ പ്രസിഡന്റ്, മെസൂട് ഓസില്‍ എന്നിവരടക്കം ഖത്തര്‍ ഭരണകൂടത്തെയും അവരുടെ സംഘാടന മികവിനെയും വാനോളം പുകഴ്ത്തി രംഗത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."