HOME
DETAILS

ഗസ്സയിലേക്ക് സഹായമെത്തിക്കാൻ മത്സരിച്ച് ഗൾഫ് രാജ്യങ്ങൾ; വീണ്ടും കപ്പൽ അയച്ച് സഊദി, 10 ട്രക്ക് ഭക്ഷണവുമായി യുഎഇ

  
backup
November 27 2023 | 04:11 AM

saudi-arabia-and-uae-sent-more-aid-to-gaza-palastine

ഗസ്സയിലേക്ക് സഹായമെത്തിക്കാൻ മത്സരിച്ച് ഗൾഫ് രാജ്യങ്ങൾ; വീണ്ടും കപ്പൽ അയച്ച് സഊദി, 10 ട്രക്ക് ഭക്ഷണവുമായി യുഎഇ

റിയാദ് / ദുബൈ: ഇസ്‌റാഈൽ ആക്രമണത്തിൽ തകർന്ന ഗസ്സയിലെ ജനങ്ങൾക്ക് സഹായമെത്തിച്ച് വിവിധ ഗൾഫ് രാജ്യങ്ങൾ. ആംബുലൻസ് ഉൾപ്പെടെയുള്ള വസ്തുക്കൾ കഴിഞ്ഞ ദിവസം ഖത്തർ എത്തിച്ച് നൽകിയിരുന്നു. ഇതോടൊപ്പം കൂടുതൽ സഹായങ്ങൾ എത്തിച്ചിരിക്കുകയാണ് സഊദി അറേബ്യയും യുഎഇയും. 58 കണ്ടെയ്നറുകളിലായി 890 ടൺ വസ്തുക്കളുമായി സഊദി കപ്പൽ പുറപ്പെട്ടു. 247.8 ടൺ ഭക്ഷണപ്പൊതികളുമായി യുഎഇയുടെ 10 ട്രക്കുകൾ ഗസ്സയിലെത്തി. ഇരു രാജ്യങ്ങളും അയക്കുന്ന സഹായങ്ങൾ തുടരുകയാണ്.

ജിദ്ദ തുറമുഖത്ത് നിന്ന് ഈജിപ്തിലെ പോർട്ട് സെയ്ദിലേക്ക് യാത്ര തിരിച്ച സഊദിയുടെ കപ്പലിൽ 58 കണ്ടെയ്നറുകളായി 890 ടൺ വസ്തുക്കളാണുള്ളത്. ഇതിൽ 21 കണ്ടെയ്‌നറുകൾ മെഡിക്കൽ സാമഗ്രികളാണ്. 303 ടൺ ലായനികളും മരുന്നുകളുമാണ്. കൂടാതെ 587 ടൺ പാൽ, വിവിധ ഭക്ഷ്യവസ്തുക്കൾ വഹിക്കുന്ന 37 കണ്ടെയ്നറുകളുമുണ്ട്. കുട്ടികൾക്കുള്ള പാൽ, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ എന്നിവയും സഊദി ഗസ്സയിലേക്ക് അയച്ചിട്ടുണ്ട്. സഊദി ഫലസ്തീനിലേക്ക് അയക്കുന്ന രണ്ടാമത്തെ കപ്പലാണിത്.

16,520 ഭക്ഷണപ്പൊതികളുമായാണ് 10 യുഎഇ എയ്ഡ് ട്രക്കുകൾ മാനുഷിക പ്രവർത്തനത്തിന്റെ ഭാഗമായി വിജയകരമായി ഗസ്സയിലേക്ക് പ്രവേശിച്ചത്. 'ഓപ്പറേഷൻ 'ഗാലന്റ് നൈറ്റ് 3' എന്ന പേരിൽ ഉള്ള യുഎഇയുടെ ദൗത്യത്തിന്റെ ഭാഗമായാണ് ഈ സഹായങ്ങൾ എത്തിക്കുന്നത്. യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശങ്ങൾക്കനുസൃതമായാണ് ഫലസ്തീനിലേക്ക് യുഎഇ സഹായം എത്തിക്കുന്നത് തുടരുന്നത്.

കിങ് സൽമാൻ റിലീഫ് സെൻറർ വിമാനം, കപ്പൽ വഴി ഗസ്സയിലേക്ക് സഹായം അയയ്ക്കുന്നത് തുടരുകയാണ് സാഊദി. ഭക്ഷണവും വൈദ്യസഹായവും അടങ്ങിയ 11 ട്രക്കുകൾ റഫ അതിർത്തി കടന്ന് ഗസ്സയിലേക്ക് പുറപ്പെട്ടതായി കിങ് സൽമാൻ കേന്ദ്രം വക്താവ് സമിർ അൽജതീലി പറഞ്ഞു. സഹായവുമായി 19-ാം നമ്പർ വിമാനം ഇതിനകം ഈജിപ്തിലെ അരീഷിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ടെ വിജയാഘോഷത്തിനിടെ പി സി വിഷ്ണുനാഥ് കുഴഞ്ഞു വീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

latest
  •  18 days ago
No Image

'തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി'ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണ് ; വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

Kerala
  •  18 days ago
No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  18 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  18 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  18 days ago
No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  18 days ago
No Image

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല; വോട്ട് കുറഞ്ഞത് പരിശോധിക്കും: കെ സുരേന്ദ്രന്‍

Kerala
  •  18 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  18 days ago
No Image

മഹാരാഷ്ട്രയില്‍ 50 പോലും തികക്കാതെ മഹാവികാസ്; ഇത് ജനവിധിയല്ല, തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് സഞ്ജയ് റാവത്

National
  •  18 days ago
No Image

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

Kerala
  •  18 days ago