HOME
DETAILS
MAL
ഇരുവൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു
backup
August 27 2016 | 21:08 PM
താമരശ്ശേരി: ഇരുവൃക്കകളും തകരാറിലായ യുവാവ് സുമനസുകളുടെ സഹായം തേടുന്നു. പരപ്പന്‍പൊയില്‍ കരുണിച്ചാലില്‍ സൈനുദ്ദീന്‍ (34) ആണ് സഹായം തേടുന്നത്. അടിയന്തിരമായി വൃക്കമാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.
താമരശ്ശേരി താലൂക്കാശുപത്രിയില്‍ നിന്ന് ഡയാലിസിസ് ചെയ്തു വരികയാണ്. വൃക്കമാറ്റിവെക്കലിന് 50 ലക്ഷം രൂപ ചെലവു വരും. മൂന്നു സെന്റ് സ്ഥലത്ത് പണി പൂര്‍ത്തിയാവാത്ത വീട്ടിലാണ് ഭാര്യയും നാലു വിദ്യാര്‍ഥികളുമടങ്ങുന്ന കുടുംബം കഴിയുന്നത്.
ചികിത്സാ ചെലവുകള്‍ വഹിക്കാന്‍ കഴിയാത്തതിനാല്‍ നാട്ടുകാര്‍ ചേര്‍ന്ന് എ.അരവിന്ദന് ചെയര്‍മാനും റഷീദ് പാറോയില്‍ ജന. കണ്‍വീനറും വി.ടി സലീം ട്രഷററുമായി ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചു. താമരശ്ശേരി ഫെഡറല്‍ ബാങ്കില്‍ 14140100193927 നമ്പരില്‍ അക്കൗണ്ട് ആരംഭിച്ചു. ഫോണ്‍-9447636905, 9447321301.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."