'ഹിന്ദു ക്രിസ്ത്യന്‍ ജനസംഖ്യ കുറയുന്നു; മുസ്‌ലിം സ്ത്രീകള്‍ക്ക് 10 പ്രസവിച്ചിട്ടും മതിയാകുന്നില്ല':- പി.സി ജോര്‍ജ്
'ഹിന്ദു ക്രിസ്ത്യന്‍ ജനസംഖ്യ കുറയുന്നു; മുസ്‌ലിം സ്ത്രീകള്‍ക്ക് 10 പ്രസവിച്ചിട്ടും മതിയാകുന്നില്ല':- പി.സി ജോര്‍ജ്
പത്തനംതിട്ട: മുസ്‌ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗവുമായി പി.സി. ജോര്‍ജ്. 2060 ഓടെ ഇന്ത്യ പിടിച്ചടക്കുമെന്ന അഹങ്കാരത്തിലാണ് മുസ് ലിം ഭീകരവാദികള്‍ പ്രവര്‍ത്തിക്കുന്നതെന്നും, ഹിന്ദു, ക്രിസ്ത്യന്‍ ജനസംഖ്യ കുറയുകയാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. തിരുവല്ലയില്‍ ഹമാസ് ഭീകരതക്കെതിരെ ജനകീയ കൂട്ടായ്മ എന്ന പരിപാടിക്കിടെയായിരുന്നു ജോര്‍ജിന്റെ വിവാദ പരാമര്‍ശം.
പ്രസംഗത്തിലുടനീളം മുസ്‌ലിം സമുദായത്തിനെതിരെ രൂക്ഷമായ വിദ്വേഷ പ്രതികരണമാണ് പി.സി ജോര്‍ജ് നടത്തിയത്. മുസ് ലിം ഭീകരതക്കെതിരെ ഹൈന്ദവ സമൂഹത്തെ മുന്നില്‍ നിര്‍ത്തി പോരാടണമെന്നും, രാഷ്ട്രീയ പരമായി ബി.ജെ.പി പോരാട്ടത്തിന് നേതൃത്വ നല്‍കണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടു.
'ഹിന്ദു, കൃസ്ത്യന്‍ സമുദായത്തിലെ സ്ത്രീകള്‍ പ്രസവിക്കാന്‍ തയ്യാറാകുന്നില്ലെന്നും, എന്നാല്‍ മുസ് ലിം സ്ത്രീകള്‍ എട്ടും പത്തും പ്രസവിച്ചിട്ടും ഇനിയും പോരാ എന്ന് പറഞ്ഞ് നില്‍ക്കുകയാണ്. ഹിന്ദു, ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ നാല് കുട്ടികളെങ്കിലും വേണം. അതിന് സ്ത്രീകള്‍ പ്രസവിക്കാന്‍ തയ്യാറാവണം. ഈരാറ്റുപേട്ടയില്‍ ആകെയുള്ള ജനസംഖ്യ 40,000 ആണ്. അതില്‍ 38,500 മുസ്ലിംകളാണ്. ഈരാറ്റുപേട്ടയില്‍ പൊലീസിന് കൂടുതല്‍ സംവിധാനങ്ങള്‍ വേണമെന്നും എന്‍.ഐ.എ യൂണിറ്റ് വേണമെന്നുമാണ് കോട്ടയം എസ്.പി കാര്‍ത്തിക് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഹിന്ദു ജനസംഖ്യ 10 വര്‍ഷം കൊണ്ട് ഒമ്പത് ശതമാനം കുറഞ്ഞു. അതേസമയം 16 ശതമാനമുണ്ടായിരുന്നു മുസ്ലിംകള്‍ 32 ശതമാനമായി ഇത് അപകടകരമായ നിലയിലേക്ക് നീങ്ങുകയാണ്. മുസ്ലിം ഭീകരതക്കെതിരെ ഹൈന്ദവ സമൂഹത്തെ മുന്നില്‍ നിര്‍ത്തി പോരാടണം. രാഷ്ട്രീയമായി ബി.ജെ.പിക്കാണ് ആ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയുക അവരുടെ തണലില്‍നിന്ന് ക്രിസ്താനികളും പിന്നാക്ക വിഭാഗക്കാരും മുന്നോട്ടുപോയില്ലെങ്കില്‍ കിടന്നുറങ്ങിയാല്‍ രാവിലെ തല കാണാത്ത നില വരുമെന്നും പി.സി ജോര്‍ജ് പറഞ്ഞു
കേരളത്തില്‍ നൂറില്‍ കൂടുതല്‍ തീവ്രവാദ സ്ലീപ്പിങ് പോയിന്റുകളുണ്ടെന്ന് പറഞ്ഞത് ഡി.ജി.പിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയാണ്. ഹിന്ദുക്കള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് പറഞ്ഞതിനാണ് തന്നെ അറസ്റ്റ് ചെയ്തുകൊണ്ടുപോയത്. കേരളത്തില്‍ മനസ്സമാധാനത്തോടെ ജീവിക്കണമെന്നും പെണ്‍മക്കളെ ഈ കശ്മലന്‍മാര്‍ തട്ടിക്കൊണ്ടുപോകാത്ത സാഹചര്യമുണ്ടാകണമെങ്കില്‍ ഹിന്ദുക്കള്‍ ഒരുമിച്ച് നില്‍ക്കണം. പെണ്‍കുട്ടികളെ കൊണ്ടുപോകുന്നതിനെതിരെ സംസാരിച്ചതാണ് കല്ലറങ്ങാട്ട് പിതാവ് ചെയ്ത തെറ്റ്. 3000 ആള്‍ക്കാരാണ് അന്ന് അരമനയിലേക്ക് വന്നത്. അന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌റ് ഹരിയുടെ നേതൃത്വത്തില്‍ ആര്‍.എസ്.എസുകാര്‍ എത്തിയാണ് രക്ഷപ്പെടുത്തിയത്. വെടിവെപ്പ് നടക്കട്ടെ എന്ന് വിചാരിച്ചാണ് താന്‍ നിന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു
തന്നെ അറസ്റ്റ് ചെയ്തുതു കൊണ്ടുപോകുമ്പോള്‍ ആര്‍.എസ്.എസുകാര്‍ തടഞ്ഞു. അവരുടെ ക്യാമ്പില്‍ സംസാരിച്ചിട്ട് കൊണ്ടുപോയാല്‍ മതിയെന്നായിരുന്നു ആവശ്യം. അന്ന് പൊലീസുകാര്‍ക്ക് ഒന്നും ചെയ്യാനായില്ല. അവര്‍ ഭയന്നു നില്‍ക്കുകയായിരുന്നു. ഒടുവില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരോട് പിരിഞ്ഞുപോകാന്‍ പറയണമെന്ന് പൊലീസുകാര്‍ തന്നോട് അഭ്യര്‍ഥിച്ചു. താന്‍ പറഞ്ഞിട്ടാണ് അന്ന് ആര്‍.എസ്.എസുകാര്‍ പിരിഞ്ഞുപോയത്. അതുകൊണ്ട് ബി.ജെ.പിയോടും ആര്‍.എസ്.എസിനോടും തനിക്ക് നന്ദിയുണ്ടെന്നും പി.സി ജോര്‍ജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."