HOME
DETAILS
MAL
അച്ഛന്റെയും രണ്ടാനമ്മയുടെയും മര്‍ദനം: പതിനഞ്ചുകാരിക്ക് ഗുരുതര പരുക്ക്
backup
August 27 2016 | 21:08 PM
കോഴിക്കോട്: അച്ഛന്റെയും രണ്ടാനമ്മയുടെയും മര്‍ദനത്തിനിരയായ പതിനഞ്ചുകാരിയെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വയനാട് കാക്കവയല്‍ സ്വദേശിനിയെയാണ് അടിവയറ്റില്‍ മര്‍ദനമേറ്റ കാരണത്താല്‍ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ബത്തേരി സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.
ഒന്‍പത് വര്‍ഷം മുന്‍പ് അമ്മ നഷ്ടപ്പെട്ട ഈ കുട്ടിയേയും രണ്ടു സഹോദരികളേയും അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് ക്രൂരമായ മര്ദനത്തിനിരയാക്കിയിരുന്നതായി കുട്ടികള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. കുട്ടികളെ വീട്ടില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കാനുള്ള സംവിധാനം ഒരുക്കുമെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."