HOME
DETAILS
MAL
കര്‍ഷക സമരത്തിന് 10 മാസം; നാളെ ഭാരത് ബന്ദ്
backup
September 26 2021 | 04:09 AM
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകര്‍ നടത്തിവരുന്ന സമരം 10 മാസം പിന്നിട്ടു.
ആള് ഇന്ത്യാ കിസാന്‍ സംഘര്‍ഷ് കോഡിനേഷന്റെ നേതൃത്വത്തില്‍ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍നിന്നെത്തിയ ഡല്‍ഹി ചലോ മാര്‍ച്ചാണ് 2020 നവംബര്‍ 26ന് ഡല്‍ഹി അതിര്‍ത്തികളില്‍ തടഞ്ഞതോടെ സിന്‍ഗു, തിക്റി, ഗാസിപൂര്‍ എന്നിവിടങ്ങളിലായി ഐതിഹാസിക പ്രതിഷേധമായി മാറിയത്.
സിന്‍ഗു, തിക്റി അതിര്‍ത്തികളില്‍ രോഹ്തക് റോഡിലായി 21 കിലോമീറ്റര്‍ നീളത്തിലാണ് സമരക്കാരുള്ളത്. ഗാസിപൂരില്‍ അത്രവലിയ ആള്‍ക്കൂട്ടമില്ലെങ്കിലും സമരം ശക്തമാണ്. ഡല്‍ഹിയിലെ അതി ശൈത്യവും അത്യുഷ്ണവും അതിജീവിച്ചാണ് സമരം. സമരക്കാരുമായി കേന്ദ്ര സര്‍ക്കാര്‍ പലതവണ ചര്‍ച്ച നടത്തിയെങ്കിലും നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കുകയെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.
സമരം 10 മാസം തികയുന്നതിന്റെ ഭാഗമായി സംയുക്ത കിസാന്‍ മോര്‍ച്ച തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകിട്ട് നാല് വരെയാണ് ബന്ദ്. കേരളത്തില്‍ ഹര്‍ത്താലാകും. വിവിധ ട്രേഡ് യൂണിയനുകള്‍, രാഷ്ട്രീയപാര്‍ട്ടികള്‍ തുടങ്ങി നൂറിലധികം സംഘടനകള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു.
പഞ്ചാബ്, ഹരിയാന, യു.പി, തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ഒഡീഷ, രാജസ്ഥാന്, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ബന്ദ് ശക്തമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."