HOME
DETAILS
MAL
അസം കുടിയൊഴിപ്പിക്കല്‍ വെടിയേറ്റ് മരിച്ചവരില്‍ ആധാര്‍ വാങ്ങാന്‍ പോയ 12കാരനും
backup
September 26 2021 | 04:09 AM
ധോല്‍പൂര്‍: കഴിഞ്ഞ ദിവസം അസമിലെ ധോല്‍പൂരില്‍ പൊലിസ് വെടിവച്ചു കൊന്നവരില്‍ ഒരാള്‍ 12 വയസുകാരനാണെന്ന് സ്ഥിരീകരണം. ഏഴാം ക്ലാസുകാരനായ ഷെയ്ഖ് ഫാരിദ് ആണ് കൊല്ലപ്പെട്ട രണ്ടാമനെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു.
നേരത്തെ കൊല്ലപ്പെട്ടവരുടെ പേര് മാത്രമാണ് സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നത്. ഇതിലൊരാള്‍ 30 കാരനായ മുഈനുല്‍ ഹഖാണെന്ന് വ്യക്തമായിരുന്നു. മുഈന്‍ പ്രദേശത്തെ താമസക്കാരനും ഒഴിപ്പിക്കല്‍ നടക്കുന്ന പ്രദേശത്തെ കര്‍ഷകനുമാണ്. കൊല്ലപ്പെട്ട കുട്ടി ഇവിടെ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് താമസിക്കുന്നത്. വ്യാഴാഴ്ച ഇവിടത്തെ പോസ്റ്റ് ഓഫിസിലെത്തി ആധാര്‍ കാര്‍ഡ് വാങ്ങി മടങ്ങുമ്പോഴാണ് കുട്ടിക്ക് വെടിയേറ്റത്. ആധാര്‍ കാര്‍ഡ് വാങ്ങാന്‍ പോയ മകന് എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് അറിയില്ലെന്ന് ഫാരിദിന്റെ പിതാവ് ഖലീല്‍ അലി നിറ കണ്ണുകളോടെ പറഞ്ഞു. ഇടതു നെഞ്ചിലാണ് കുട്ടിക്ക് വെടിയേറ്റതെന്ന് അലിയും 'എന്റെ മകനെ അവര്‍ കൊന്നു' എന്നു മാതാവ് ഹസിന ബാനുവും വിലപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."