വിമാനത്തെ കടത്തിവെട്ടും ആഡംബര സൗകര്യങ്ങള്‍; വന്ദേഭാരതില്‍ വരുന്നത് വലിയ മാറ്റങ്ങള്‍
ന്യൂഡല്‍ഹി: വന്ദേ ഭാരത് എക്‌സ്പ്രസുകളില്‍ ലോകോത്തര സൗകര്യങ്ങളൊരുക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നു. സെമി ഹൈസ്പീഡ് ട്രെയിനുകളിലെ ഓണ്‍ബോര്‍ഡ് സര്‍വീസുകള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി ദക്ഷിണേന്ത്യയിലെ ആറ് വന്ദേ ഭാരത് എക്‌സ്പ്രസ്സുകളിലാണ് പൈലറ്റ് പ്രോജക്റ്റായി യാത്രി സേവാ അനുബന്ധ് (വൈഎസ്എ) ആരംഭിക്കുന്നത്. ഇത് വിജയിച്ചാല്‍ രാജ്യത്തെ മറ്റു വന്ദേ ഭാരതുകളിലും പദ്ധതി നടപ്പിലാക്കും.
യാത്രക്കാര്‍ക്കുള്ള ഭക്ഷണ പാനീയങ്ങളില്‍ വൈവിധ്യം ഉറപ്പാക്കുക, സഹായ സേവനങ്ങള്‍ ഉയര്‍ത്തുക തുടങ്ങി നിരവധി സേവനങ്ങളാണ് അധികമായി അവതരിപ്പിക്കാനൊരുങ്ങുന്നത്. യാത്ര ആരംഭിക്കുന്ന സ്റ്റേഷനുകളിലും, ലക്ഷ്യസ്ഥനത്തും കാബ്, വീല്‍ചെയര്‍, ബഗ്ഗി ഡ്രൈവ് അസിസ്റ്റന്‍സ് തുടങ്ങിയ സഹായസേവനങ്ങളും ലഭ്യമാകും.
യാത്രി സേവ അനുബന്ധ് പദ്ധതിയില്‍ വന്ദേ ഭാരതില്‍ വരുന്ന മാറ്റങ്ങളില്‍ പ്രധാനപ്പെട്ടത് ആകര്‍ഷകമായ മെനു, കൂടുതല്‍ ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും ഉള്‍പ്പെടുത്തും എന്നത് തന്നെയാണ്. യാത്രക്കാര്‍ക്ക് വേണ്ട അവശ്യ വസ്തുക്കള്‍ ലഭ്യമാക്കുക. റെയില്‍വേ സ്റ്റേഷനിലേക്ക് യാത്രക്കാര്‍ക്ക് എത്താനും സ്റ്റേഷനില്‍ നിന്ന് പോകാനും റെയില്‍വേയുടെ കാബ് സര്‍വീസ്, വീല്‍ചെയര്‍ അസിസ്റ്റന്‍സ്, യാത്രാവേളയില്‍ ഇന്‍ഫോടെയ്ന്‍മെന്റ്, ഓരോ കോച്ചിലും പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് എന്നിവയില്‍ നിന്നോ ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ ഹോസ്പിറ്റാലിറ്റിയിലും ഹൗസ്‌കീപ്പിങ്ങിലും പരിശീലനം ഒരു ഹൗസ്‌കീപ്പിങ് സ്റ്റാഫ് എന്നിവയുമാണ് യാത്രക്കാര്‍ക്ക് ലഭ്യമാവുക.
യാത്രാസുഖം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് പൈലറ്റ് പദ്ധതി നടപ്പിലാക്കുകയെന്ന് റെയില്‍വേ ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. ഹോസ്പിറ്റാലിറ്റി, ഹോട്ടല്‍ മാനേജ്‌മെന്റ്, കാറ്ററിംഗ് എന്നിവയിലേതിലെങ്കിലും ഡിപ്ലോമയോ ബിരുദമോ നേടിയ കോണ്‍ട്രാക്ടറെയാകും ഭക്ഷണവും പാനീയങ്ങളും നല്‍കുന്നതിനായി ചുമതലപ്പെടുത്തുക. പുകവലി, മദ്യപാനം എന്നിവയില്ലെന്ന് ഇവര്‍ ഉറപ്പുവരുത്തുകയും ചെയ്യും.
ദക്ഷിണേന്ത്യയിലെ ആറ് വന്ദേഭാരതുകളിലാണ് യാത്രി സേവാ അനുബന്ധ് പൈലറ്റ് പ്രോജക്ട് നടപ്പിലാക്കുന്നത്. ഇതില്‍ അഞ്ച് റൂട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആറാമത്തേത് വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കും. ചെന്നൈ - മൈസൂരു, ചെന്നൈ - തിരുനെല്‍വേലി, ചെന്നൈ - കോയമ്പത്തൂര്‍, തിരുവനന്തപുരം - കാസര്‍കോട്, ചെന്നൈ - വിജയവാഡ റൂട്ടുകളിലാണ് പൈലറ്റ് പ്രൊജക്ട്.
വിമാനത്തെ കടത്തിവെട്ടും ആഡംബര സൗകര്യങ്ങള്‍; വന്ദേഭാരതില്‍ വരുന്നത് വലിയ മാറ്റങ്ങള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."