ഒരു തവണ ചാര്‍ജ് ചെയ്താല്‍ 631 കി.മീ റേഞ്ച്; ഹ്യുണ്ടായി കാര്‍ സൂപ്പര്‍ ഹിറ്റ്
കൊറിയന്‍ വാഹന കമ്പനികളില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രശസ്തമായ ബ്രാന്‍ഡ് ഹ്യുണ്ടായിയാണെന്ന് പറയാം. കഴിഞ്ഞ വര്‍ഷം ആറ് ലക്ഷത്തിനടുത്ത് യൂണിറ്റുകള്‍ വിറ്റഴിച്ചത കമ്പനി ഈ വര്‍ഷം വില്‍പ്പന ആറ് ലക്ഷം യൂണിറ്റുകള്‍ മറികടക്കാനുള്ള തയ്യാറെടുപ്പിലാണ്.ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ ഹ്യുണ്ടായിയുടെ അയോണിക്ക് 5 എന്ന ഇവിയാണ് ഇപ്പോള്‍ കമ്പനിയുടെ ഇന്ത്യയിലെ വില്‍പ്പനക്ക് കുതിപ്പേകുന്നത്.
ഇതുവരെ ആയിരം യൂണിറ്റുകള്‍ വിറ്റഴിച്ച വാഹനത്തിന് ഏകദേശം 45 ലക്ഷം രൂപയോളമാണ് എക്‌സ്‌ഷോറൂം വില.ഹ്യുണ്ടായി ഗ്രൂപ്പിന്റെ EGMP പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് അയോണിക് 5.
ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ, ബോസില്‍ നിന്നുള്ള പ്രീമിയം 8സ്പീക്കര്‍ സൗണ്ട് സിസ്റ്റവുമായി ജോടിയാക്കിയ, ആന്‍ഡ്രോയ്ഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയും പിന്തുണക്കുന്ന റെസ്‌പോണ്‍സീവ് ടച്ച്‌സ്‌ക്രീന്‍ തുടങ്ങിയ ഫീച്ചറുകളുള്ള കാറില്‍ ഇന്‍സ്ട്രുമെന്റേഷനും ഇന്‍ഫോടെയ്ന്‍മെന്റ് സജ്ജീകരണത്തിനുമായി രണ്ട് 12.3 ഇഞ്ച് ഡിസ്‌പ്ലേകളാണുള്ളത്. ആറ് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, എഞ്ചിന്‍ പാര്‍ക്കിംഗ് ബ്രേക്ക്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ലെവല്‍2 ADAS എന്നിവ ഉള്‍പ്പെടെയുള്ള അത്യാധുനികമായ സുരക്ഷാഫീച്ചറുകളാണ് ഈ കാറില്‍ ഉള്‍പ്പെടുന്നത്.
റിയര്‍ ആക്‌സില്‍ മൗണ്ടഡ് PMS മോട്ടോറാണ് അയോണിക് 5 ഇലക്ട്രിക് എസ്‌യുവിയുടെ കരുത്ത്. 215 bhp പവറും 350 Nm ടോര്‍ക്കും നല്‍കാന്‍ പ്രാപ്തമാണ് ഈ മോട്ടോര്‍. മണിക്കൂറില്‍ പരമാവധി 185 കി.മീ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഈ കാറിന് ഒറ്റ ചാര്‍ജില്‍ 631 കിലോമീറ്റര്‍ വരെ പോകാന്‍ സാധിക്കും.72.6 kWh ബാറ്ററി പായ്ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്. 350 kW DC ചാര്‍ജര്‍ വഴി 18 മിനിറ്റിനുള്ളില്‍ 1080 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും.
Content Highlights:Hyundai IONIQ 5 Specifications and details
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."