HOME
DETAILS
MAL
സഊദിയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
backup
September 26 2021 | 05:09 AM
ജിദ്ദ: സഊദിയിൽ ഉണ്ടായ വാഹനപകടത്തിൽ മലയാളി യുവാവ് മരിച്ചു. മുസ്‌ലിയാരങ്ങാടി ചോലമുക്ക് സ്വദേശി ചോലകരിപ്പാലക്കണ്ടി നിയാസ് ആണ് മരിച്ചത്. ജിദ്ദ ത്വായിഫിൽ വെച്ചുണ്ടായ അപകടത്തിലാണ് മരണം. മക്കയിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു. വീരാൻകുട്ടി-നഫീസ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: നിഷാദ്, നിസാം, നിസാർ.
മൃതദേഹം തായിഫ് കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അനന്തര നടപടിക്രമങ്ങൾക്ക് തായിഫ് കെഎംസിസി പ്രസിഡന്റ് മുഹമ്മദ് സാലിഹ് നേതൃത്വം നൽകുന്നുണ്ട്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മയ്യത്ത് മക്കയിൽ മറവ് ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."