കൊടുവള്ളി ടൗണിലെ സര്‍ക്കാര്‍ പാട്ടഭൂമി ഏറ്റെടുക്കല്‍ നടപടി ത്വരിതപ്പെടുത്തണം: കര്‍മ്മസമിതി
കൊടുവള്ളി: കൊടുവള്ളി ടൗണില്‍ ദേശീയപാതയോട് ചേര്‍ന്ന 35 സെന്റ് സ്ഥലവും അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങളും ഏറ്റെടുക്കാന്‍ റവന്യൂ വകുപ്പ് ഉത്തരവനുസരിച്ചുള്ള നടപടിക്രമങ്ങള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്ന് കര്‍മ്മസമിതി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വ്യാജരേഖ ചമച്ച് കോടികള്‍ വിലവരുന്ന കൊടുവള്ളി നഗരമധ്യത്തിലെ പ്രസ്തുത ഭൂമിയും കെട്ടിടങ്ങളും വിറ്റു പണമാക്കാനുള്ള ശ്രമം തടയാന്‍ അധികൃതര്‍ ഇടപെടല്‍ നടത്തണം. ഈ ആവശ്യത്തിനായി ജനകീയ കൂട്ടായ്മ രൂപപ്പെടുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളുടേയും ജനപ്രതിനിധികളുടേയും നേതൃത്വത്തിലുള്ള കര്‍മ്മസമിതി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെണ്ടന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ എ.പി മജീദ് മാസ്റ്റര്‍, പി.ടി മൊയ്തീന്‍ കുട്ടി, കോതൂര്‍ മുഹമ്മദ് മാസ്റ്റര്‍, പി.ടി സദാശിവന്‍, ഇ.സി മുഹമ്മദ്, ഒ.പി റസാഖ്, ഒ.പി സലീം, കല്ലിടുക്കില്‍ അസ്സയിന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."