'ഇ.പി ജയരാജനെതിരായ ആരോപണം മാധ്യമസൃഷ്ടി'; ആദ്യ പ്രതികരണവുമായി എം.വി ഗോവിന്ദന്‍
ന്യൂഡല്‍ഹി: ഇ.പി ജയരാജനെതിരായ ആരോപണം മാധ്യമസൃഷ്ടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വിവാദത്തില്‍ ആദ്യമായാണ് അദ്ദേഹം പ്രതികരിക്കുന്നത്. പി.ബിയില്‍ ഈ വിഷയത്തില്‍ ഒരു ചര്‍ച്ചയും ഉണ്ടാവില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം പി ജയരാജന്‍ സംസ്ഥാന സമിതിയില്‍ ഉയര്‍ത്തിവിട്ട ആരോപണങ്ങള്‍ക്ക് ശേഷം ആദ്യമായി പൊതുവേദിയിലെത്തിയ ഇ പി ചോദ്യങ്ങളോട് പ്രതികരിച്ചില്ല. സിപിഎമ്മിന്റെ അധ്യാപക സംഘടനായ കെ എസ് ടി എ നിര്‍ധനരായ കുട്ടികള്‍ക്ക് നല്‍കുന്ന വീടിന്റെ താക്കോല്‍ദാന ചടങ്ങിലാണ് ഇ പി പങ്കെടുത്തത്.
കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ തുടര്‍ച്ചയായി ഉന്നയിച്ച ചോദ്യങ്ങള്‍ക്കെല്ലാം പുഞ്ചിരി മാത്രമായിരുന്നു മറുപടി. സംസ്ഥാനത്തിന്റെ വികസനത്തെപ്പറ്റി മാത്രമാണ് വേദിയിലും ഇ പി ജയരാജന്‍ സംസാരിച്ചത്. പരിപാടി കഴിഞ്ഞിറങ്ങിയപ്പോള്‍ മൈക്ക് ഇല്ലാതെ സമീപിച്ചും മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."