മഹല്ല് സംവിധാനം തകര്‍ക്കാനുളള നീക്കം കരുതിയിരിക്കുക: എസ്.എം.എഫ്
ഓമശ്ശേരി: മുസ്ലിം സമുദായം നേടിയെടുത്ത മുഴുവന്‍ പുരോഗതിയുടെയും അടിസ്ഥാന ശിലയായ മഹല്ല് സംവിധാനത്തെ തകര്‍ത്ത് സമുദായത്തെ പിന്നോട്ടു വലിക്കാന്‍ ആസൂത്രിത ശ്രമം നടത്തുന്നവരെ കരുതിയിരിക്കണമെന്നും കാന്തപുരം വിഭാഗത്തെ അവര്‍ വിലക്കെടുത്ത് ഉപയോഗപ്പെടുത്തുകയാണെന്നും ഓമശ്ശേരി പഞ്ചായത്ത് എസ്.എം.എഫ് കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു. പി.പി കുഞ്ഞാലന്‍കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു.
എന്‍. അബ്ദുല്ല മുസ്ലിയാര് അധ്യക്ഷനായി. കെ.പി അബൂബക്കര്‍ മുസ്ലിയാര്, എന്‍. മുഹമ്മദ് ഫൈസി, കെ.പി.സി ഇബ്രാഹിം, കെ. അബു മൗലവി, എം. ഉമര്‍ ഫൈസി, പി. ഇബ്രാഹിം, മുനീര്‍ കൂടത്തായി, പി.പി കുഞ്ഞമ്മദ്, യു.കെ ഇബ്രാഹിം ഹാജി, ടി.കെ ഹംസ മാസ്റ്റര്‍, സി. ഇബ്രാഹിം മാസ്റ്റര്‍ സംസാരിച്ചു.
മഎന്. അബ്ദുല്ല മുസ്ലിയാര്(പ്രസി.), ടി.കെ മാമു ഹാജി, എ.കെ കാതിരി ഹാജി, ടി.ടി മജീദ് ഹാജി (വൈസ് പ്രസി.), സി. ഇബ്രാഹിംമാസ്റ്റര്‍ (ജന. സെക്ര.) യു. ഹുസൈന് മാസ്റ്റര്‍, ഇബ്രാഹിം പാറങ്ങോട്ടില്‍, പി. മഹ്മൂദ് ഹാജി മങ്ങാട് (ജോ: സെക്ര.), പി.പി മുഹമ്മദ് ഹാജി(ട്രഷറര്‍) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു. ജില്ലാ പ്രതിനിധി ഇ.കെ ഹുസൈന് ഹാജി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."