കെജ്രിവാളിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു, പ്രതിഷേധവും; നാളെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് എ.എ.പി മാര്‍ച്ച്
ഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ.ഡി ചോദ്യം ചെയ്യുന്നത് തുടരുന്നു. ചോദ്യംചെയ്യലിനോട് കെജ്രിവാള് സഹകരിക്കുന്നില്ലെന്നാണ് ഇ.ഡി വൃത്തങ്ങള്‍ പറയുന്നത്.
നാളെ കസ്റ്റഡി അവസാനിക്കുന്ന കെ.കവിതയെയും കെജ്രിവാളിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യുമെന്നാണ് സൂചന.കവിതയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന്നു മുമ്പ് സുപ്രധാന ചോദ്യങ്ങളും സംശയങ്ങളും ഇരുവരെയും ഒരുമിച്ചു ഇരുത്തി ചോദിച്ചു പൂര്‍ത്തിയാക്കാനാണ് ഇ.ഡിയുടെ ശ്രമം. മുതിര്‍ന്ന ഇ.ഡി ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കുന്നത്.
അതിനിടെ, അറസ്റ്റിനെതിരെയുള്ള പ്രതിഷേധം എ.എ.പി പ്രതിഷേധം ശക്തമാക്കുകയാണ്. ഹോളി ആഘോഷത്തില്‍ നിന്ന് വിട്ടു നില്ക്കുന്ന എ.എ.പി നാളെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും.
അതേസമയം, പ്രതിപക്ഷ നിരയ്ക്ക് കൂടുതല്‍ വീര്യം പകരാന്‍ കെജ്രിവാളിന്റെ അറസ്റ്റ് വഴി ഒരുക്കിയതായാണ് ഇന്‍ഡ്യ സംഖ്യത്തിന്റെ വിലയിരുത്തല്‍. 31ന് ഡല്‍ഹി രാംലീലയില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ ത്യണമൂല്‍ കോണ്‍ഗ്രസും പങ്കെടുക്കും.അറസ്റ്റിനെതിനെ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച സഖ്യനേതാക്കപ്പം ത്യണമൂലും ചേര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."