നിയമന അംഗീകാരവും പ്രമോഷനും ഉടന്‍ നടപ്പിലാക്കണം: കെ.എച്ച്.എസ്.ടി.യു
കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ നിയമന അംഗീകാരവും പ്രമോഷനും ഉടന്‍ നടപ്പിലാക്കണമെന്നും മേഖലയെ തകര്‍ക്കുന്ന തീരുമാനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും കെ.എച്ച്.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.ടി അബ്ദുല്‍ ലത്തീഫ്. പാഠപുസ്തക വിതരണം നടത്തുക, ജൂനിയര്‍ സീനിയര്‍ പ്രശ്നം പരിഹരിക്കുക, തടഞ്ഞുവച്ച മന്ത്രിസഭാ തീരുമാനങ്ങള്‍ നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോഴിക്കോട് ആര്.ഡി.ഡി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.കെ ആലിക്കുട്ടി അധ്യക്ഷനായി. പി.കെ അസീസ്, ജലീല്‍ വയനാട്, കെ. ജമാല്‍, ഷമീം അഹമ്മദ്, പി.സി സിറാജ്, ഇര്‍ഷാദ്, അന്‍വര്‍ അടുക്കത്ത്, വി.കെ അബ്ദുറഹ്മാന്, സി. സുബൈര്‍ സംസാരിച്ചു. ഫ്രാന്‍സിസ് റോഡില്‍ നിന്നാരംഭിച്ച മാര്‍ച്ചിന് നിസാര്‍, സമീര്‍ പുതുപ്പാടി, ബഷീര്‍ പറയഞ്ചേരി, കെ.കെ സിറാജ്, മുജീബ് ചളിക്കോട്, ജാബിര്‍ ചക്കാലക്കല്‍, വി. ഫൈസല്‍, ഷാഹിര്‍ കുട്ടമ്പൂര്, റഷീദ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."