ബന്ധം തകരാന്‍ കാരണം മറ്റൊരു പ്രണയമെന്ന് സംശയം; അറിയാന്‍ അഖിലായി ചമഞ്ഞ് ചാറ്റിങ്; വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊന്നു
തിരുവനന്തപുരം: വര്‍ക്കലയില്‍ പതിനേഴുകാരിയെ സുഹൃത്ത് കൊലപ്പെടുത്തിയത് മറ്റൊരാളുടെ പേരില്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയതിനു ശേഷം.വര്‍ക്കല വടശ്ശേരി സംഗീത നിവാസില്‍ സംഗീതയെയാണ് വീട്ടുമുറ്റത്ത് ആണ്‍സുഹൃത്തായ ഗോപു കൊലപ്പെടുത്തിയത്. താനുമായി അകന്ന സംഗീതയെ സംശയത്തിന്റെ പേരിലാണ് ഗോപു ക്രൂരമായി കൊലപ്പെടുത്തിയത്.
ഗോപുവുമായി അടുപ്പത്തിലായിരുന്ന സംഗീത കുറച്ചുകാലമായി ഗോപുവില്‍ നിന്നും അകന്നതോടെ ഇയാളുടെ മനസില്‍ പകയായിരുന്നു. താനുമായി അകലുന്നതിന് കാരണം മറ്റൊരെങ്കിലുമായി അടുപ്പമുള്ളതിനാലാണോ എന്ന് സംശയമുണ്ടായിരുന്നു. അതിനാല്‍ മറ്റൊരു സിം എടുത്ത് അഖില്‍ എന്ന പേരില്‍ സംഗീതയോട് ചാറ്റ് ചെയ്യാന്‍ തുടങ്ങി. ശബ്ദം മാറ്റി സംഗീതയെ വിളിക്കുകയും ചെയ്തു.
കൊലപാതകം നടന്ന ദിവസവും അഖിലാണെന്ന പേരില്‍ സംഗീതയെ വിളിച്ച് പുറത്തേക്ക് ഇറങ്ങി വരാന്‍ ആവശ്യപ്പെടുകയായിരുന്നു.
അഖിലാണെന്ന് കരുതി വീടിന് പുറത്തെത്തിയ സംഗീത കണ്ടത് ഗോപുവിനെയാണ്.ഹെല്‍മറ്റ് ധരിച്ചാണ് ഗോപു എത്തിയിരുന്നത്. ഗോപുവാണ് വിളിച്ചതെന്ന് മനസിലാക്കിയ സംഗീതയുമായി വാക്കുതര്‍ക്കമുണ്ടായി. ഇതിനിടയില്‍ ഗോപു സംഗീതയെ കൈയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. പേപ്പര്‍ മുറിക്കുന്ന കത്തി ഉപയോഗിച്ച് സംഗീതയുടെ കഴുത്തിനാണ് ഗോപു വെട്ടിയത്. 0.മുറിവേറ്റ സംഗീത പേടിച്ച് വീട്ടിലേക്ക് ഓടി. രക്തത്തില്‍ കുളിച്ച നിലയില്‍ ആണ് മകള്‍ വാതിലില്‍ മുട്ടിയത് എന്ന് സംഗീതയുടെ അച്ഛന്‍ സജീവ് പൊലീസിന് മൊഴി നല്‍കി. കഴുത്തില്‍ ആഴത്തില്‍ മുറിഞ്ഞിരുന്നു. ഉടനെ തന്നെ സംഗീതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ കേസെടുത്ത പൊലിസ് രാവിലെയോടെ പ്രതി ഗോപുവിനെ അറസ്റ്റ് ചെയ്തു. സംഭവ സ്ഥലത്ത് നിന്ന് കൃത്യത്തിന് ഉപയോഗിച്ച് കത്തിയും പ്രതിയുടെ മൊബൈല്‍ഫോണും പൊലിസിന് ലഭിച്ചു. ഇതാണ് പ്രതിയിലേക്ക് എത്താന്‍ പൊലിസിനെ സഹായിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."