യുഎഇ ദേശീയ ദിനാഘോഷം: ലുലു 'അല്‍ ഇമാറത്ത് അവ്വല്‍' സംരംഭത്തിന് തുടക്കം
ഇമാറാത്തി ഉല്‍പന്നങ്ങള്‍ക്കും കാര്‍ഷിക വിഭവങ്ങള്‍ക്കും പ്രോത്സാഹനം.
അബുദാബി: പ്രാദേശിക ഉല്‍പന്നങ്ങളെയും കര്‍ഷകരെയും പിന്തുണക്കാനായി ലുലു രാജ്യത്തെ എല്ലാ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളിലും 'അല്‍ ഇമറാത്ത് അവ്വല്‍' (യുഎഇ ഫസ്റ്റ്) സംരംഭം ആരംഭിച്ചു. ദുബൈ സിലികണ്‍ സെന്‍ട്രല്‍ മാളിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ദുബൈ സിലികണ്‍ ഒയാസിസ് ഡയറക്ടര്‍ ജനറല്‍ ഡോ. ജുമാ അല്‍ മത്‌റൂഷി, ലുലു ഗ്രൂപ് ചെയര്‍മാന്‍ യൂസഫലി എം.എ, ലുലു ഗ്രൂപ് സീനിയര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ യുഎഇ കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രി മര്‍യം ബിന്‍ത് മുഹമ്മദ് സഈദ് ഹാരിബ് അല്‍മിഹൈരി സംരംഭം ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനത്തിന് ശേഷം മന്ത്രിയും മറ്റ് വിശിഷ്ട വ്യക്തികളും ഡിസംബര്‍ 2ന് യുഎഇ ദേശീയ ദിനം വരെ പ്രദര്‍ശിപ്പിക്കുന്ന വിവിധ 'അല്‍ ഇമറാത്ത് അവ്വല്‍' സംരംഭങ്ങളുടെ പ്രദര്‍ശനവും വില്‍പനയും നടക്കുന്ന ഇടങ്ങള്‍ സന്ദര്‍ശിച്ചു.
രാജ്യത്തിനകത്തും ജിസിസി രാജ്യങ്ങളിലും യുഎഇയുടെ ഉല്‍പന്നങ്ങള്‍ വലിയൊരു ഉപഭോക്തൃ അടിത്തറയിലേക്ക് വിപണനം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി മര്‍യം അല്‍മിഹൈരി സംരംഭത്തെ പ്രശംസിച്ചു. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പിന്തുണക്കാനും കാര്‍ഷിക മേഖലയുടെ വികസനത്തിനും സംഭാവനയാവാനുള്ള ലുലു ഗ്രൂപ്പിന്റെ അശ്രാന്ത പരിശ്രമത്തെയും മന്ത്രി അഭിനന്ദിച്ചു .
യുഎഇ കാര്‍ഷികോല്‍പാദനത്തിന്റെയും വിവിധ ഭക്ഷ്യ ഉല്‍പന്നങ്ങളുടെയും വിപണനത്തില്‍ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളുടെ പങ്കാളിത്തത്തില്‍ അഭിമാനം പ്രകടിപ്പിച്ച യൂസഫലി എം.എ, ഈ മഹത്തായ രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയുടെ താക്കോല്‍ ഇമാറാത്തി കാര്‍ഷിക മേഖല മുഖേന സാധ്യമാണെന്നും; പ്രാദേശിക വ്യവസായത്തെയും അത് ശക്തിപ്പെടുത്തുമെന്നും അഭിപ്രായപ്പെട്ടു.
ഈ സംരംഭത്തിന്റെ ഭാഗമാകുന്നതില്‍ തങ്ങള്‍ വളരെ ആവേശഭരിതരാണെന്ന് പറഞ്ഞ അദ്ദേഹം, യുഎഇ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ എല്ലാ പിന്തുണയും നല്‍കുമെന്നും വ്യക്തമാക്കി.
ലുലു ഹൈപര്‍ മാര്‍ക്കറ്റ് പ്രസ്തുത ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യാനും പരിശീലനം, ഓപറേഷന്‍സ്, മാനേജ്‌മെന്റ്, പാക്കേജിംഗ്, മാര്‍ക്കറ്റിംഗ് എന്നിവയില്‍ ആവശ്യമായ പിന്തുണ നല്‍കാനും നിരവധി പ്രാദേശിക കമ്പനികളുമായും സ്ഥാപനങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ലുലു ബ്രാന്‍ഡില്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യാന്‍ യുഎഇയിലെ നിരവധി പ്രമുഖ ഭക്ഷ്യ ഉല്‍പന്ന ഫാക്ടറികളുമായി പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രഗല്‍ഭ യുഎഇ കവി ഡോ. ശിഹാബ് ഗാനിമും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
അതിനിടെ, യുഎഇയില്‍ നിന്ന് കാര്‍ഷികോല്‍പന്നങ്ങള്‍ സംഭരിക്കാനും പ്രോത്സാഹിപ്പിക്കാനുമായി യുഎഇ ആസ്ഥാനമായ എലൈറ്റ് അഗ്രോയുമായി ലുലു ഗ്രൂപ് ധാരണാപത്രം ഒപ്പുവച്ചു. എലൈറ്റ് അഗ്രോ സിഇഒ ഡോ. അബ്ദുല്‍ മുനീം അല്‍മര്‍സൂഖിയും ലുലു ഗ്രൂപ് സിഇഒ സൈഫി രൂപവാലയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.
ലുലു ഗ്രൂപ് എക്‌സി.ഡയറക്ടര്‍ അഷ്‌റഫ് അലി എംഎ, ഡയറക്ടര്‍ സലിം എംഎ, സിഒഒ സലിം വിഐ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."