HOME
DETAILS
MAL
വിദേശമദ്യ വില്പന: ഒരു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും
backup
August 27 2016 | 21:08 PM
കോഴിക്കോട്: വിദേശമദ്യം വില്പന നടത്തിയ കേസില്‍ ചക്കിട്ടപ്പാറ നരിനട കോട്ടക്കല്മീത്തല് നാരായണന് (53) ഒരു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. രണ്ടാം അഡിഷണല്‍ അസി. സെഷന്‍സ് ജഡ്ജ് ജി. രാജേഷാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം അധിക തടവ് അനുഭവിക്കണം.
2013 ജൂണ്‍ 21ന് ചക്കിട്ടപ്പാറ-ചെമ്പ്ര റോഡില്‍ നിന്നാണ് ഏഴ് കുപ്പി വിദേശമദ്യവുമായി ഇയാളെ ചക്കിട്ടപ്പാറ എസ്.ഐയും സംഘവും പിടികൂടിയത്. മദ്യം റോഡരികില്‍ വച്ച് വില്പന നടത്തുന്നതിനിടയിലായിരുന്നു അറസ്റ്റ്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. വി.കെ മുഹമ്മദ്, വി.പി ബവിത ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."