ഇ.പി ജയരാജന് സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കും; ആരോപണങ്ങള്‍ക്ക് മറുപടി നല്‍കും
തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന് വെള്ളിയാഴ്ച്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കും. ഇതിനായി ഇ പി ജയരാജന് വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും. പി ജയരാജന് സംസ്ഥാന സമിതിയില്‍ ഉന്നയിച്ച പരാതിയില്‍ ഇ പി തന്റെ നിലപാട് പാര്‍ട്ടിയെ അറിയിച്ചേക്കും.
റിസോര്‍ട്ട് ജയരാജന്റെയും കുടുംബത്തിന്റെയും പേരിലാണെന്നും അന്വേഷണം വേണമെന്നുമാണ് സംസ്ഥാന സമിതിയില്‍ പി.ജയരാജന് ആവശ്യപ്പെട്ടത്. ഇതേതുടര്‍ന്ന് പരാതി എഴുതി നല്കാന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നിര്‍ദ്ദേശിച്ചിരുന്നു.
അതേസമയം, ഇ പി ജയരാജനെതിരായ ആരോപണം ഡല്‍ഹിയില്‍ തുടരുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ ഇന്ന് ഉയര്‍ന്നുവന്നേക്കും. ഇക്കാര്യം ആരെങ്കിലും ഉന്നയിച്ചാല്‍ ചര്‍ച്ച ചെയ്യാമെന്നാണ് നേതാക്കള്‍ വ്യക്തമാക്കിയത്.
വിഷയത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടേണ്ടതില്ലെന്നാണ് പൊതു ധാരണയെന്നാണ് വിവരം. അന്വേഷണം ഉള്‍പ്പെടെയുള്ള കാര്യത്തില്‍ സംസ്ഥാനത്തിന് തീരുമാനമെടുക്കാമെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചിട്ടുണ്ട്. ഇ.പിക്കെതിരായ ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയാണെന്ന് ഇന്നലെ എം.വി ഗോവിന്ദന് പ്രതികരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."