ഇളവ് മുതലെടുക്കാന്‍ ലഹരിമാഫിയ ; സംസ്ഥാനത്തേക്ക് ഒഴുകുന്നത് കോടികളുടെ ലഹരിമരുന്ന്
സുനി അല്‍ഹാദി
കൊച്ചി: ലഹരിക്കടത്ത് കേസുകളിലെ പ്രതികളുടെ മതം തിരിച്ചുള്ള വിവാദങ്ങള്‍ അരങ്ങുതകര്‍ക്കുന്നതിനിടയിലും സംസ്ഥാനത്തേക്ക് ഒഴുകുന്നത് കോടികളുടെ ലഹരിമരുന്ന്.
ലോക്ക്ഡൗണ്‍ ഇളവുകള്‍ മുതലെടുക്കാന്‍ ലഹരിമരുന്ന് മാഫിയ അരയും തലയും മുറുക്കി രംഗത്തിറങ്ങിയെന്ന വിലയിരുത്തലിലാണ് അധികൃതരും. കഞ്ചാവ് മുതല്‍ ഹഷീഷ്, ഹെറോയിന്‍, എം.ഡി.എം.എ തുടങ്ങിയ മാരക ലഹരിമരുന്നുകള്‍ വന്‍തോതിലാണ് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി കേരളത്തിലെത്തുന്നത്. നേരത്തെ ലക്ഷങ്ങളില്‍ ഒതുങ്ങിയിരുന്ന ഇടപാടുകളാണ് നടന്നിരുന്നതെങ്കില്‍ ഇപ്പോള്‍ കോടികളുടെ ലഹരിമരുന്ന് ഇടപാടുകളാണ് നടക്കുന്നതെന്ന് എക്‌സൈസ് വകുപ്പ് വ്യക്തമാക്കുന്നു.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കര്‍ശന ലോക്ക്ഡൗണ്‍ നിലനിന്ന മാസങ്ങളില്‍ സംസ്ഥാനത്ത് നിശാപാര്‍ട്ടികള്‍ അടക്കമുള്ളവയും നിലച്ചിരുന്നു.
അതോടെ, കൂട്ടമായുള്ള മയക്കുമരുന്ന് ഉപയോഗത്തിനും കുറവ് വന്നു. എന്നാല്‍, ഇപ്പോള്‍, ലോക്ക്ഡൗണ്‍ ഇളവുകള്‍ മുതലെടുത്ത് ലഹരിമരുന്ന് നിശാപാര്‍ട്ടികള്‍ക്കുള്ള ഒരുക്കങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതായി അധികൃതര്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്.വിമാനത്താവളങ്ങള്‍ വഴിയും റോഡുമാര്‍ഗവും വന്‍തോതില്‍ മയക്കുമരുന്ന് കേരളത്തിലെത്തുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കോടികള്‍ വിലവരുന്ന എം.ഡി.എം.എ മയക്കുമരുന്നും രണ്ടുകിലോ കഞ്ചാവുമായും അഞ്ച് യുവാക്കളെ പിടികൂടിയിരുന്നു. അയല്‍ സംസ്ഥാനത്തുനിന്നാണ് ഇവര്‍ മയക്കുമരുന്ന് എത്തിച്ചത്. ഈമാസം 22ന് കരിപ്പൂരില്‍ ആഫ്രിക്കന്‍ യുവതിയില്‍ നിന്ന് 25 കോടി രൂപ വിലവരുന്ന അഞ്ചുകിലോ ഹെറോയിന്‍ പിടികൂടിയിരുന്നു. ഇതും വിദേശത്തുനിന്നാണ് എത്തിച്ചത്.ഒരുമാസം മുമ്പാണ് കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് ഒരുകോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി ഏഴംഗ സംഘം പിടിയിലായത്.
കോഴിക്കോട് മാവൂര്‍ റോഡില്‍ നിന്ന് ഹഷീഷ്, എം.ഡി.എം.എ എന്നിവയുമായി എട്ടംഗ സംഘത്തെയും പിടികൂടിയത് കഴിഞ്ഞ മാസമായിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ടാന്‍സാനിയന്‍ സ്വദേശിയുടെ കൈയില്‍ നിന്ന് നാലര കിലോ ഹെറോയിന്‍ പിടികൂടിയതും കഴിഞ്ഞമാസമാണ്. സംസ്ഥാനത്തേക്ക് കടത്തുന്നിന്റെ വളരെ ചെറിയ ഒരംശം മാത്രമാണ് പിടിയിലാകുന്നതെന്ന് അധികൃതര്‍തന്നെ സമ്മതിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."