HOME
DETAILS
MAL
അണ്‍-എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ക്ഷേമനിധി അനുവദിക്കണമെന്ന്
backup
August 27 2016 | 21:08 PM
കോഴിക്കോട്: സംസ്ഥാനത്തെ അണ്‍-എയ്ഡഡ് സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപക-അധ്യാപകേതര ജീവനക്കാര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്നും ഇതിനായി ബോര്‍ഡ് രൂപീകരിക്കണമെന്നും കേരള പ്രൈവറ്റ് സ്‌കൂള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ച് അംഗീകാരത്തിനായി അപേക്ഷ നല്‍കിയ മുഴുവന്‍ സ്‌കൂളുകള്‍ക്കും അംഗീകാരം നല്‍കി ഗവണ്‍മെന്റ്-എയ്ഡഡ് വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ അണ്‍-എയ്ഡഡ് മേഖലയിലും നടപ്പാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അസോസിയേഷന്റെ സംസ്ഥാന സമ്മേളനം 31ന് തിരുവനന്തപുരത്ത് നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ കെ.കെ അബ്ദുല്‍ ഖാദര്‍, രാമദാസ് കതിരൂര്‍, പി. നന്ദനന്‍ മാസ്റ്റര്‍, പി.പി ഏനു, ടി. വിജയന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."