പിവി അന്‍വര്‍ എംഎല്‍എക്കെതിരെ നവകേരള സദസില്‍ പരാതി
മലപ്പുറം: മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് പിന്നാലെ നവകേരള സദസില്‍ പി.വി. അന്‍വര്‍ എം.എല്‍.എക്കെതിരെയും പരാതി. ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് അന്‍വര്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി.
ഭൂമി കണ്ടുകെട്ടണമെന്ന താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉത്തരവ് റവന്യു ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു. അനധികൃത ഭൂമി കണ്ടുകെട്ടി ആദിവാസികള്‍ക്ക് വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ കെ.വി. ഷാജിയാണ് വള്ളിക്കുന്ന് മണ്ഡലം നവകേരള സദസില്‍ പരാതി നല്‍കിയത്. താന്‍ ഭൂരഹിതനാണെന്നും അന്‍വറിനെതിരെ കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാന ലാന്റ് ബോര്‍ഡ് താമരശ്ശേരി താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാന് ഉത്തരവ് നല്‍കിയിരുന്നെങ്കിലും ഈ ഉത്തരവ് നടപ്പാക്കാത്തതിനെതിരെ താന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.
കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നതില്‍ തുടര്‍ച്ചയായി സര്‍ക്കാര്‍ വീഴ്ച വരുത്തിയതായും പരാതിയിലുണ്ട്. ഭൂരഹിതരില്ലാത്ത നവകേരള നിര്‍മിതിക്കായി പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഈ വിഷയത്തില്‍ നീതി നടപ്പിലാക്കണമെന്ന് പരാതിയില്‍ പറഞ്ഞു. വള്ളിക്കുന്ന് നിയോജകമണ്ഡലത്തിന്റെ നവകേരള സദസ്സിലെ പരാതി സ്വീകരിക്കുന്ന കൗണ്ടറിലാണ് കെ.വി ഷാജി പരാതി നല്‍കിയത്.
പിവി അന്‍വര്‍ എംഎല്‍എക്കെതിരെ നവകേരള സദസില്‍ പരാതി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."