ഒരു ബില്ലില്‍ ഒപ്പിട്ടു; ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച് ഗവര്‍ണറുടെ സുപ്രധാന നീക്കം
തിരുവനന്തപുരം: നിയമസഭ പാസാക്കിയ ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്കയക്കാന്‍ ഗവര്‍ണറുടെ തീരുമാനം. ലോകായുക്താ നിയമഭേദഗതി, സര്‍വകലാശാല ഭേദഗതി ബില്‍, സഹകരണഭേദഗതി ബില്‍ എന്നിവ ഉള്‍പ്പെടെയാണ് രാഷ്ടര്പതിക്ക് വിട്ടത്.
പൊതുജനാരോഗ്യ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു. എട്ട് ബില്ലുകളാണ് ഗവര്‍ണറുടെ പക്കലുണ്ടായിരുന്നത്. ഇതില്‍ ഒപ്പിടണമെന്ന് നിരവധി തവണ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണര്‍ വഴങ്ങാന്‍ തയ്യാറായില്ല. ഇതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ രണ്ട് ഹരജികള്‍ സമര്‍പ്പിച്ചത്. ജനങ്ങളുടെ മൗലികാവകാശം ഗവര്‍ണര്‍ ലംഘിക്കുന്നുവെന്നതായിരുന്നു ഹരജിയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം.
ഇതേതുടര്‍ന്നാണ് പൊതുജനാരോഗ്യ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടിരിക്കുന്നത്. ഇതിനുശേഷം ഏഴ് ബില്ലുകളുണ്ട്. ഈ ഏഴ് ബില്ലുകളാണ് ഇപ്പോള്‍ രാഷ്ട്രപതിക്ക് അയക്കാനായി ഗവര്‍ണര്‍ തീരുമാനിച്ചിരിക്കുന്നത്. ലോകായുക്താ നിയമഭേദഗതി ബില്ലാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. നാളെയാണ് സുപ്രിംകോടതി പരിഗണിക്കുന്നത്. ഇതിനിടെയാണ് ഗവര്‍ണറുടെ പുതിയ നീക്കം.
ഒരു ബില്ലില്‍ ഒപ്പിട്ടു; ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച് ഗവര്‍ണറുടെ സുപ്രധാന നീക്കം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."