2004ല്‍ സോണിയ പ്രധാനമന്ത്രി ആകണമായിരുന്നുവെന്ന് അത്താവലെ; അവര്‍ വിദേശിയെന്ന് ആരോപിച്ചുള്ള ചര്‍ച്ചകള്‍ അര്‍ത്ഥശൂന്യമെന്നും കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാര്‍ അധികാരത്തിലേറിയ 2004 ല്‍ സോണിയ ഗാന്ധി പ്രധാനമന്ത്രിയാകണമായിരുന്നുവെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. യു.പി.എ അധികാരത്തിലെത്തിയപ്പോള്‍ സോണിയ ഗാന്ധി പ്രധാനമന്ത്രിയാകണമായിരുന്നു. കമല ഹാരിസിന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ആകാമെങ്കില്‍ എന്ത് കൊണ്ട് സോണിയ ഗാന്ധിക്ക് പ്രധാനമന്ത്രി ആയിക്കൂടാ? അവര്‍ ഒരു ഇന്ത്യന്‍ പൗരയാണ്, മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാര്യയും ലോക്സഭാ അംഗവുമാണ്' കേന്ദ്ര മന്ത്രി പറഞ്ഞതായി വാര്‍ത്ത ഏജന്‍സി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
സോണിയ ഗാന്ധിയെ വിദേശിയെന്ന് പറഞ്ഞുള്ള ചര്‍ച്ചകള്‍ അര്‍ത്ഥശൂന്യമാണെന്നും അദ്ദേഹം പറഞ്ഞു. ' 2004 ല്‍ യു.പി.എക്ക് ഭൂരിപക്ഷം ലഭിച്ചപ്പോള്‍ സോണിയ ഗാന്ധി പ്രധാനമന്ത്രി ആകണമെന്ന് ഞാന്‍ നിര്‍ദേശിച്ചിരുന്നു. അവരെ വിദേശിയെന്ന് വിളിച്ചുള്ള ചര്‍ച്ചകള്‍ അര്‍ത്ഥശൂന്യമാണെന്ന കാഴ്ചപ്പാടാണ് എനിക്കുള്ളത് ' സോണിയ പ്രധാനമന്ത്രി ആയില്ലെങ്കില്‍ ശരദ് പവാറിനെ പ്രധാനമന്ത്രിയാക്കണമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
' മന്മോഹന് സിങിനു പകരം പവാറിനെ പ്രധാനമന്ത്രിയാക്കണമായിരുന്നു. പക്ഷെ, അവരത് ചെയ്തില്ല.' കേന്ദ്ര മന്ത്രി പറഞ്ഞു ശരദ് പവാര്‍ പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ കോണ്‍ഗ്രസ് ഇന്ന് കുറേക്കൂടി ശക്തമായ നിലയിലാകുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുന്‍ കോണ്‍ഗ്രസ് നേതാവായ ശരദ് പവാറിനെ വിദേശിയായ സോണിയ ഗാന്ധിയുടെ നേതൃത്വത്തിനെതിരെ വിമതസ്വരമുയര്ത്തിയതിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. 1999 ല്‍ അദ്ദേഹം കോണ്‍ഗ്രസ് വിട്ട് എന്‍.സി.പി രൂപീകരിച്ചു. നിലവില്‍ എന്‍.സി.പിയും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന സഖ്യമാണ് മഹാരാഷ്ട്ര ഭരിക്കുന്നത്. രാംദാസ് അത്താവലെയും മഹാരാഷ്ട്രയില്‍ നിന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."