വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് അപഹാസ്യം: എം.എസ്.എഫ് കുറ്റവിചാരണ
കല്‍പ്പറ്റ: പാഠ പുസ്തക വിതരണം പൂര്‍ത്തിയാകാത്തതും വിദ്യാര്‍ഥികള്‍ക്ക് പുസ്തകം ലഭിച്ചില്ലെന്നതും അറിഞ്ഞിട്ടില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന സ്ഥാനത്തോടുള്ള അവഹേളനവും വിദ്യാര്‍ഥികളോടുള്ള അവകാശ നിഷേധവുമാണെന്ന് എം.എസ്.എഫ് കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ കുറ്റവിചാരണ അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ മന്ത്രി തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് തെളിയിക്കുന്നതാണ് മന്ത്രിയുടെ ഈ പ്രസ്ഥാവനയെന്നും കുറ്റ വിചാരണ കുറ്റപ്പെടുത്തി. ഓണപരീക്ഷ അടുത്ത സാഹചര്യത്തിലും പുസ്തക വിതരണം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നത് വകുപ്പിന്റെയും മന്ത്രിയുടെയും കഴിവുകേടാണെന്നും എസ്.എഫ്.ഐ വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കണമെന്നും കുറ്റവിചാരണ അഭിപ്രായപ്പെട്ടു. എം.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി എം.പി നവാസ് ഉദ്ഘാടനം ചെയ്തു.
കല്‍പ്പറ്റ നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ സുഹൈല്‍ അധ്യക്ഷനായി. ജന.സെക്രട്ടറി മുനീര്‍ വടകര കുറ്റപത്രം വായിച്ചു. ജില്ലാ പ്രസിഡന്റ് ഹഫീസലി എം.പി, ട്രഷറര്‍ ലുഖ്മാനുല്‍ ഹകീം വി.പി.സി, ജോ.സെക്രട്ടറി ഷിഹാബ് കാര്യകത്ത്, അബ്ബാസ് വഫി,ജവാദ് പി.കെ, നുഹൈസ് മില്ലുമുക്ക്, അനസ് വെങ്ങപ്പള്ളി , സുബൈര്‍ കോട്ടത്തറ, ജിഷാം അരപ്പറ്റ , അജ്മല്‍ കമ്പളക്കാട്, മുത്തലിബ് ദ്വാരക, വിഷ്ണു കമ്പളക്കാട് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."