'നരകത്തേക്കാള്‍ ഭീകരമായിരുന്നു ഞങ്ങള്‍ക്ക് ഇസ്‌റാഈല്‍ തടവറകള്‍' ജയില്‍ നാളുകള്‍ ഓര്‍ത്തെടുത്ത് ഫലസ്തീന്‍ ബാലന്‍
'നരകത്തേക്കാള്‍ ഭീകരമായിരുന്നു ഞങ്ങള്‍ക്ക് ഇസ്‌റാഈല്‍ തടവറകള്‍' ജയില്‍ നാളുകള്‍ ഓര്‍ത്തെടുത്ത് ഫലസ്തീന്‍ ബാലന്‍
'ഏത് നേരത്തും അവര്‍ കയറി വരും. അതിക്രൂരമായി മര്‍ദ്ദിക്കും. ലോഹ ദണ്ഡുകള്‍ കൊണ്ട് പോലും അടിച്ചു' പറയുന്നത് മുഹമ്മദ് നസാല്‍ എന്ന ബാലനാണ്. ഇസ്‌റാഈല്‍- ഹമാസ് കരാറിന്റെ ഭാഗമായി പുതു ജീവിതത്തിലേക്ക് കാലു കുത്തിയവന്‍. ഇത് പക്ഷേ നസാലിന്‍രെ മാത്രം കഥയല്ല. സയണിസ്റ്റ് ഭീകകരുടെ തടവറകളില്‍ കഴിയുന്ന നൂറു കണക്കിന് ആണും പെണ്ണുമായ കുഞ്ഞുങ്ങളുടെ കഥയാണ്.
പെട്ടെന്നൊരു ചിറകു മുളച്ചു വന്നതു പോലെ പറന്നു വന്ന് ഉമ്മമാരെ പുല്‍കുന്ന, ഉപ്പമാരുടെ കരവലയങ്ങളില്‍ ചുരുളുന്ന, സഹോദരങ്ങളെ പുണര്‍ന്ന കരയുന്ന കുഞ്ഞുങ്ങളായിരുന്നു കഴിഞ്ഞ നാലു ദിവസമായി നമുക്ക് മുന്നില്‍. പത്തും പതിനാറും വയസ്സുള്ള കുഞ്ഞുങ്ങള്‍. നിനച്ചിരിക്കാത്തൊരു നിമിഷത്തില്‍ പ്രിയപ്പെട്ടവരോട് ഒരു യാത്രപറയാന്‍ പോലുമാവാതെ ഭീകരത്തടവറയിലേക്ക് വലിച്ചെറിയപ്പെട്ടവരാണ് അവര്‍. എന്തെല്ലാം പീഡനപര്‍വ്വങ്ങളാണ് അവരവിടെ താണ്ടിയിട്ടുണ്ടാവുക. അന്ത്യചുംബനം നല്‍കി ഖബറിടത്തിലേക്കയക്കുന്നതിനേക്കാള്‍ എത്രയോ ഭീകരമാണ് യാതൊരു അന്താരാഷ്ട നിയമങ്ങള്‍ക്കും വിലകല്‍പിക്കാത്ത സ്വന്തം മനുഷ്യത്വം തൊട്ടു തീണ്ടാത്ത ഒരു രാഷ്ട്രത്തിന്റെ തടവറകളില്‍ കുഞ്ഞുങ്ങള്‍ പെട്ടുപോകുന്നത്. പിന്നീടങ്ങോട്ട് അവരുടെ ഉമ്മമാര്‍ ഉറങ്ങിയിട്ടുണ്ടാവില്ല. തടവറകളില്‍ നിന്ന് തടവറകളിലേക്കുള്ള അലച്ചിലുകളാണ് അവരുടെ ദിനരാത്രങ്ങള്‍.
ചൊവ്വാഴ്ച മോചിപ്പിച്ച 30 കുഞ്ഞുങ്ങളില്‍ ഒരാളാണ് നസ്സാല്‍. ഖ്വിബ്തിയ്യക്കാരന്‍. തടവറയില്‍ നിന്ന് മോചിപ്പിക്കപ്പെട്ട നസ്സാലിനെ ഉടന്‍ ആശുപത്രിയിലേക്കാണ് മാറ്റിയത്. അവന്‍ രണ്ട് കൈകളും പൊട്ടിത്തൂങ്ങിയിരുന്നു. ചുമ്മാ വീണോ മറ്റോ പറ്റിയതല്ല. തടവറയിലെ ഇസ്‌റാഈല്‍ പീഡനമാണ്. നസ്സാല്‍ തന്നെ പറയുന്നു.
'മൂന്നു മാസം മുമ്പാണ് എന്നെ അറസ്റ്റ് ചെയ്യുന്നത്. അഡ്മിനിസ്‌ട്രേറ്റഇവ് ഡിറ്റെന്‍ഷന് കീഴിലാണ് എന്നെ പിടിക്കുന്നത്. തെളിവുകള്‍ വെളിപെടുത്താതെ രഹസ്യത്തെൡവുകളെന്ന് പറഞ്ഞ് ഫലസ്തീനികളെ തടവിലിടാന്‍ ഇസ്‌റാഈല്‍ സൈന്യത്തിന് അനുമതി നല്‍കുന്നതാണിത്. ഒരു ചാര്‍ജ്ജോ വിചാരണയോ ഇല്ലാതെ ആറുമാസം വരെയൊക്കെ ഈ തടവ് നീണ്ടേക്കാം.
'ഒക്ടോബര്‍ ഏഴിന് ശേഷം ജയില്‍ ഒരു നരകതുല്യമായി. സൈനികര്‍ ഏത് സമയത്തും തടവറക്കുള്ളിലേക്ക് കയറി വരികയും ഞങ്ങളെ അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുമായിരുന്നു'- നസ്സാല്‍ പറഞ്ഞു.
Palestinian child prisoner Mohammed Nazzal: "They beat me up with metal bars."
— The Palestine Chronicle (@PalestineChron) November 28, 2023
FOLLOW OUR LIVE BLOG: https://t.co/DgXrBhM6Az pic.twitter.com/lbKGnHOJoN
'ഒരാഴ്ച മുമ്പ് ഒരു ദിവസം ഞങ്ങളെ സൈന്യം അതിക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങി. ലോഹദണ്ഡുകള്‍ കൊണ്ടായിരുന്നു മര്‍ദ്ദനം. എവിടെയെന്നൊന്നും നോക്കാതെയായിരുന്നു അടി. അതില്‍ നിന്ന് രക്ഷനേടാനായി ഞാന്‍ എന്റെ കൈകള്‍ തലയില്‍ വെച്ചു. എന്നാല്‍ അവര്‍ അടിക്കുന്നത് നിര്‍ത്തിയില്ല. എന്റെ കെകള്‍ പൊട്ടുന്നത് വരെ തുടര്‍ന്നു' അവന്‍ പറഞ്ഞു. ഇത്രയൊക്കെ പുരക്കേറ്റിട്ടും അവന് ഒരു പോലും അവര്‍ നല്‍കിയില്ല. ഒടിഞ്ഞു തൂങ്ങിയ കൈകളുമായി അവന്‍ ജയിലില്‍ തുടര്‍ന്നു. ചൊവ്വാഴ്ചയാണ് നസ്സാലിന് ജയില്‍ മോചനം ലഭ്യമാകുന്നത്. ഭക്ഷണം നല്‍കാതെ പട്ടിണിക്കിടുക എന്നതും ഇസ്‌റാഈല്‍ സൈന്യത്തിന്റെ ഒരു ഹോബിയായിരുന്നുവെന്നും അവന്‍ ഓര്‍ത്തെടുക്കുന്നു. ഭക്ഷണം തരുന്ന സമയത്ത് ഒരു ചെറിയപാത്രത്തില്‍ ഇത്തിരി ചോറ് ആയിരുന്നു തന്നിരുന്നത്. കടുത്ത തണുപ്പായിരുന്നു ജയിലില്‍. എന്നാല്‍ ഞങ്ങള്‍ക്ക് പുതപ്പോ തണുപ്പ് വസ്ത്രങ്ങളോ തന്നിരുന്നില്ല. ഞങ്ങളില്‍ നിന്ന് അതെല്ലാം കൊണ്ടുപോകും. ഞങ്ങളെ കുളിക്കാന്‍ അനുവദിച്ചിരുന്നില്ല. എന്നിട്ട് ഞങ്ങളെ നാറുന്നുവെന്ന് പറഞ്ഞ് കളിയാക്കുമായിരുന്നു- അവന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."