'മൃദു ഹിന്ദുത്വം എന്നൊന്നില്ല, ഹിന്ദു മതത്തിന്റെ ഹോള്‍സെയില്‍ ബി.ജെ.പിക്ക് വിട്ടു കൊടുക്കുന്നത് സി.പി.എം' ആന്റണിയെ പിന്തുണച്ച് കെ മുരളീധരന്
തിരുവനന്തപുരം: ന്യൂനപക്ഷത്തോടൊപ്പം ഭൂരിപക്ഷ സമുദായത്തെയും ഒപ്പം നിര്‍ത്തണമെന്ന കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുടെ പ്രസ്താവനയെ പിന്തുണച്ച് കെ. മുരളീധരന് എം.പി. മൃദുഹിന്ദുത്വം എന്നൊന്നില്ല. രാഹുല്‍ ഗാന്ധി ക്ഷേത്രങ്ങളില്‍ പോകുന്നതിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് ഹിന്ദുത്വത്തെ ബി.ജെ.പിക്ക് വിട്ടു കൊടുക്കുന്നതിന് തുല്യമാണ്. ഇന്ദിരയുടേയും രാജീവിന്റേയും കാലത്തും അമ്പലങ്ങളില്‍ പോയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹിന്ദു മതത്തിന്റെ ഹോള്‍സെയില്‍ ബി.ജെ.പിക്ക് വിട്ടു കൊടുക്കുന്നത് സി.പി.എം ആണ്. അത്തരം ചര്‍ച്ചകള്‍ കേരളത്തില്‍ ഉണ്ടാക്കുന്നത് സി.പി.എം ആണ്. ന്യൂനപക്ഷ പ്രീണനം, മൃദുഹിന്ദുത്വം എന്നീ വാക്കുകള്‍ യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്തതാണ്. മൃദുഹിന്ദുത്വം എന്ന വിമര്‍ശനം ഒരിക്കല്‍ പോലും മുസ്ലിം ലീഗ് നടത്തിയിട്ടില്ലെന്നും കെ. മുരളീധരന് വ്യക്തമാക്കി.
ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന് കെ. മുരളീധരന് ആവശ്യപ്പെട്ടു. സി.പി.എമ്മിലെ തര്‍ക്കമായി ആരോപണത്തെ കാണാന്‍ സാധിക്കില്ല. ജയരാജന് മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്തെന്നും മുരളീധരന് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."