'സില്‍ക്യാര ദൗത്യത്തിലെ ഹീറോകളുടെ പേരുകള്‍ പരാമര്‍ശിക്കാത്തതെന്താ; ഭീകരാക്രമണമാണെങ്കില്‍ എത്ര പെട്ടെന്നാണ് ഒരു സമുദായത്തിലെ നാമങ്ങള്‍ നിങ്ങളുടെ വാളില്‍ നിറയുന്നത്'
'സില്‍ക്യാര ദൗത്യത്തിലെ ഹീറോകളുടെ പേരുകള്‍ പരാമര്‍ശിക്കാത്തതെന്താ; ഭീകരാക്രമണമാണെങ്കില്‍ എത്ര പെട്ടെന്നാണ് ഒരു സമുദായത്തിലെ നാമങ്ങള്‍ നിങ്ങളുടെ വാളില്‍ നിറയുന്നത്'
ന്യൂഡല്‍ഹി: സില്‍ക്യാര തുരങ്ക രക്ഷാപ്രവര്‍ത്തനത്തിലെ റിയല്‍ ഹീറോകളായ തൊഴിലാളികളുടെ പേരുകള്‍ പറയപ്പെടാതെ പോകുന്നതെന്തുകൊണ്ടാണെന്ന് മാധ്യമപ്രവര്‍ത്തക സാഗരിക ഘോഷ്. ഒരു ഭീകരാക്രമണം നടക്കുമ്പോള്‍ എത്ര പെട്ടെന്നാണ്
ഒരു സമുദായത്തിലെ വ്യക്തികളുടെ നാമങ്ങള്‍ സോഷ്യല്‍ മീഡിയാ വാളുകളില്‍ നിറയുന്നതെന്നും അവര്‍ തുറന്നടിച്ചു. അസാധാരണമായ ഒരു ദൗത്യം പൂര്‍ത്തിയാക്കുമ്പോള്‍ അതിലെ ഹീറോകളുടെ പേര് പറയാത്തതെന്തെന്ന് ആത്മപരിശോധന നടത്തണമെന്നും സാഗരിക ഘോഷ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
സില്‍ക്യാര രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വ നല്‍കിയ അധികൃതര്‍ക്കും രക്ഷാപ്രവര്‍ത്തനം നടത്തിയ തൊഴിലാളികള്‍ക്കും അഭിനന്ദനമറിയിച്ചുകൊണ്ട് സാഗരിക ഇന്നലെ പോസ്റ്റിട്ടിരുന്നു. 'എന്‍.ഡി.ആര്‍.എഫ് ഡി.ജി അതുല്‍ കര്‍വാല്‍, ലെഫ്. ജനറല്‍ ഹര്‍പാല്‍ സിങ്, ദുരന്തനിവാരണ അതോറിറ്റിയിലെ സയിദ് അതാ ഹസ്‌നയിന്‍, മഹ്മൂദ് അഹ്മദ്, എന്‍.എച്ച്.ഐ.ഡി.സി.എല്‍ എം.ഡി, സ്‌ക്വാഡ്രോണില്‍ നിന്നുള്ള സിറിയക് ജോസഫ് ഒപ്പം രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ റാറ്റ് ഹോള്‍ മൈനേഴ്‌സ് ആയ (രാജ്യത്തിലെ ഏറ്റവും പാവപ്പെട്ട ജനവിഭാഗത്തില്‍ നിന്നുള്ളവരാണവര്‍) വഖീല്‍ ഖാന്‍, മുന്ന ഖുറേഷി എന്നിവര്‍ക്ക് അഭിനന്ദനം. രാഷ്ട്രീയക്കാര്‍ ഇന്ത്യയെ വിഭജിക്കാനാണ് ശ്രമിക്കുന്നത്. വിഭജനങ്ങള്‍ക്ക് മുകളിലേക്ക് ഇന്ത്യ ഉയരുമ്പോള്‍ ഒരു പര്‍വതത്തെ പോലും നീക്കാന്‍ ഇന്ത്യക്ക് സാധിക്കും' സാഗരിക പോസ്റ്റില്‍ പറഞ്ഞു.
The roll of honour of rescuers at #UttarakhandTunnelRescue : DG NDRF Atul Karwal, Lt Gen. Harpal Singh, Syed Ata Hasnain of NDMA, Mahmood Ahmed, managing director NHIDCL, Cyriac Joseph of Squadrone, and rat hole miners, from India’s poorest sections, among them Wakeel Khan and…
— Sagarika Ghose (@sagarikaghose) November 28, 2023
എന്നാല്‍, സാഗരികയുടെ പോസ്റ്റില്‍ വ്യാപക വിദ്വേഷ കമന്റുകളുമായി ഹിന്ദുത്വവാദികള്‍ നിറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ മതം തിരയാനാണ് സാഗരിക ശ്രമിക്കുന്നതെന്നായിരുന്നു ഹിന്ദുത്വവാദികളുടെ ആരോപണം.
ഇതിന് പിന്നാലെ അവര്‍ വീണ്ടും പോസ്റ്റിട്ടട്ടു. 'എന്റെ ടൈംലൈനിലെ വിദ്വേഷികളേ മതഭ്രാന്തരേ ഒരു ഭീകരാക്രമണം നടക്കുമ്പോള്‍ അതിവേഗത്തിലാണ് ഒരു സമുദായത്തെയും അതിലെ വ്യക്തികളെയും നിങ്ങള്‍ പേരെടുത്ത് പറയുന്നത്. എന്നാല്‍ അതിദുഷ്‌ക്കരമായ, അസാധാരണമായ ഒരു ദൗത്യം പൂര്‍ത്തിയാക്കുമ്പോള്‍ അതിലെ ഹീറോകളുടെ പേര് സൂചിപ്പിക്കുക പോലും ചെയ്യാതെ പോകുന്നു. ഇത് എന്തു കൊണ്ടെന്ന് തീര്‍ച്ചയായും ആത്മപരിശോധന നടത്തണം. തൊഴിലാളികളായ ഫിറോസ്, മുന്ന ഖുറേഷി, റാഷിദ്, ഇര്‍ഷാദ്, മോനു, നസീര്‍, അങ്കുര്‍, ജതിന്‍, സൗരഭ്, വഖീല്‍ ഹസന്‍, ദേവേന്ദര്‍ എന്നിവര്‍ക്ക് സല്യൂട്ട് ' സാഗരിക ഘോഷ് തന്റെ രണ്ടാമത്തെ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
Dear haters & bigots on my timeline , when it comes to terror attacks, you are quick to name and shame an entire community of people. But when it comes to a herculean and extraordinary rescue by “rock” star miners, their names become unmentionable ? Must introspect! 3 big cheers…
— Sagarika Ghose (@sagarikaghose) November 29, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."