രാജ്യത്ത് എവിടെ നിന്നും സ്വന്തം മണ്ഡലത്തില്‍ വോട്ട് ചെയ്യാം; പുതിയ നീക്കവുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍
ന്യൂഡല്‍ഹി: നാട് വിട്ട് മറ്റ് സംസ്ഥാനങ്ങളില്‍ കഴിയുന്നവര്‍ക്കെല്ലാം സ്വന്തം മണ്ഡലത്തില്‍ വോട്ട് ചെയ്യാന്‍ അവസരം. നടപടിക്ക് തുടക്കമിട്ട് ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷന്‍. അതിഥി തൊഴിലാളികള്‍ അടക്കം ഉള്ളവര്‍ക്ക് വോട്ട് ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഒരിന്ത്യ ഒരു തെരഞ്ഞെടുപ്പ് ആശയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കുകയാണ്. ഈ വിധത്തില്‍ തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ വോട്ടിങ് ശതമാനത്തിലും ഗണ്യമായ മാറ്റം ഉണ്ടാക്കാന്‍ സാധിയ്ക്കണം എന്ന് കമ്മീഷന്‍ കരുതുന്നു. വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ വോട്ട് സമാഹരിക്കാനായാല്‍ വോട്ടിങ് ശതമാനം ഗണ്യമായി ഉയരും. നിലവില്‍ ഇതിനുള്ള തടസ്സം സ്വന്തം മണ്ഡലങ്ങളിലേക്ക് യാത്രചെയ്യാനുള്ള വോട്ടര്‍മാരുടെ ബുദ്ധിമുട്ടാണ്.
ഈ സാഹചര്യത്തെ സാങ്കേതിക സൗകര്യം ഉപയോഗിച്ച് നേരിടുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വോട്ട് രേഖപ്പെടുത്താന്‍ പാകത്തിലുള്ള വോട്ടിങ് മെഷീനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവതരിപ്പിക്കുക. സാങ്കേതികമായി ഇത്തരം ഒരു വോട്ടിങ് മെഷിനായുള്ള തയ്യാറെടുപ്പുകള്‍ കമ്മീഷന്‍ വിജയകരമായി പൂര്‍ത്തിയാക്കി കഴിഞ്ഞു. കരട്പദ്ധതി ഉടന്‍ അംഗീക്യത രാഷ്ട്രിയ പാര്‍ട്ടികളോട് വിശദീകരിക്കും. വരുന്ന ലോകസഭ തെരഞ്ഞെടുപ്പിലെങ്കിലും ഇത്തരം വോട്ടിങ് മെഷിന്‍ ഉപയോഗിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം.
https://twitter.com/SpokespersonECI/status/1608331417435648008?cxt=HHwWkMDRleS5-NEsAAAA
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."