HOME
DETAILS

കലാപക്കൊടിയുമായി മുതിര്‍ന്ന നേതാക്കള്‍; വെട്ടിലായി കോണ്‍ഗ്രസ് നേതൃത്വം

  
backup
September 28 2021 | 04:09 AM

63456865-2

ഇ.പി മുഹമ്മദ്


കോഴിക്കോട്: അനുരഞ്ജനശ്രമങ്ങളോട് വഴങ്ങാതെ മുതിര്‍ന്ന നേതാക്കളായ വി.എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും നിലപാട് കടുപ്പിക്കുന്നത് കെ.പി.സി.സി നേതൃത്വത്തെ വെട്ടിലാക്കി.
താഴെത്തട്ടുമുതല്‍ ഉണര്‍വുണ്ടാക്കി പാര്‍ട്ടിയെ സെമികേഡര്‍ സംവിധാനത്തിലേക്ക് മാറ്റാനുള്ള പുതിയ നേതൃത്വത്തിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍മാരുടെ കലാപക്കൊടി. ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ നേരത്തെ തന്നെ പിന്തള്ളപ്പെട്ടുപോയ ഇവര്‍ പുതിയ നേതൃത്വം വന്നപ്പോഴും കൂടുതല്‍ അവഗണിക്കപ്പെടുകയായിരുന്നു. ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനത്തെ ചൊല്ലി അതൃപ്തി പ്രകടമാക്കിയ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അനുനയിപ്പിച്ച് വിമതശബ്ദങ്ങളുടെ മുനയൊടിച്ച് മുന്നോട്ടുപോകുന്നതിനിടെയാണ് സുധീരനും പിന്നാലെ മുല്ലപ്പള്ളിയും പരസ്യപ്രതിഷേധം ഉയര്‍ത്തിയത്.


പുനഃസംഘടനയുമായി ബന്ധപ്പെട്ട് വി.എം സുധീരന് അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. എ, ഐ ഗ്രൂപ്പുകള്‍ ശക്തമായ എതിര്‍പ്പുമായി വന്ന സാഹചര്യത്തില്‍ അദ്ദേഹം കാര്യമായ പ്രതികരണം നടത്തിയിരുന്നില്ല.എന്നാല്‍ തുടര്‍ന്ന് പല കാര്യങ്ങളിലും സംസ്ഥാന നേതൃത്വം അദ്ദേഹത്തോട് ആലോചിക്കാത്തതാണ് രാജിക്ക് പ്രേരിപ്പിച്ചത്. കണ്ണൂരില്‍ കെ.സുധാകരന്‍ ഡി.സി.സി പ്രസിഡന്റും മുല്ലപ്പള്ളി എം.പിയുമായി പ്രവര്‍ത്തിച്ച തൊണ്ണൂറുകളുടെ തുടക്കം മുതല്‍ ഇരുവരും അകല്‍ച്ചയിലാണ്. മുല്ലപ്പള്ളിയെ മാറ്റി സുധാകരനെ ആ സ്ഥാനത്ത് അവരോധിച്ചതോടെ ഇത് കൂടുതല്‍ രൂക്ഷമായി.


കെ.പി.സി.സി ഭാരവാഹികള്‍ പാര്‍ട്ടി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നെങ്കിലും ഇതിനെ നേതൃത്വം ഗൗരവമായി കണ്ടിരുന്നില്ല. രാജിവച്ച നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്ക് ഉണ്ടാകാത്തതിനാല്‍ പാര്‍ട്ടിക്ക് പോറലേല്‍ക്കില്ലെന്ന വിലയിരുത്തലിലായിരുന്നു നേതാക്കള്‍. എന്നാല്‍ ആദര്‍ശ പരിവേഷമുള്ള രണ്ട് നേതാക്കള്‍ ഉയര്‍ത്തിയ എതിര്‍പ്പ് പാര്‍ട്ടിയില്‍ പുതുനേതൃത്വത്തിന്റെ സമീപനത്തിനെതിരേയുള്ള ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ ലക്ഷ്യമിട്ടാണ് ഈ നേതാക്കളുടെ നീക്കം.


സുധാകരന്‍ മറ്റ് നേതാക്കളുമായി ചര്‍ച്ച നടത്താതെ ഏകപക്ഷീയമായി തീരുമാനം എടുക്കുന്നുവെന്നാണ് പ്രധാന വിമര്‍ശനം. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സമവായത്തിന് ശ്രമിക്കുമ്പോഴും സുധാകരന്‍ നിഷേധ നിലപാട് തുടരുന്നത് പ്രശ്‌നം സങ്കീര്‍ണമാക്കുമെന്നാണ് പല മുതിര്‍ന്ന നേതാക്കളുടെയും അഭിപ്രായം.


കഴിഞ്ഞദിവസം രാഷ്ട്രീയകാര്യസമിതിയില്‍ നിന്നുള്ള വി.എം സുധീരന്റെ രാജിയോടുള്ള സുധാകരന്റെ പ്രതികരണം അതിരുകടന്നതായിപ്പോയെന്നും പ്രശ്‌നം വഷളാക്കാനേ ഈ സമീപനം ഉപകരിക്കൂ എന്നുമുള്ള വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്. വി.ഡി സതീശന്‍ ഞായറാഴ്ച സുധീരനുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഇതുകൊണ്ട് ഫലമുണ്ടായില്ലെന്നാണ് എ.ഐ.സി.സി അംഗത്വത്തില്‍ നിന്നുള്ള രാജി വ്യക്തമാക്കുന്നത്. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടലുകള്‍ ഫലപ്രദമല്ലെന്ന സുധീരന്റെ വിമര്‍ശനം കേന്ദ്ര നേതൃത്വത്തെയും പ്രതിക്കൂട്ടിലാക്കി.


പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകാതിരിക്കാന്‍ കേന്ദ്രനേതൃത്വം അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നില്ലെന്നും ഇദ്ദേഹത്തെ മാറ്റി സംസ്ഥാനത്തെ സാഹചര്യം മനസിലാക്കി പ്രവര്‍ത്തിക്കാന്‍ കെല്‍പ്പുള്ള മറ്റാരെയെങ്കിലും അയക്കണമെന്നും മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  19 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  19 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  19 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  19 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  19 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  19 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  19 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  19 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  19 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  19 days ago