അറസ്റ്റ് നാടകീയം; മാറാതെ ദുരൂഹത
ചേര്‍ത്തല: പുരാവസ്തു വില്‍പനയുടെ മറവില്‍ കോടികളുടെ തട്ടിപ്പു നടത്തിയ മോന്‍സണെ അറസ്റ്റു ചെയ്തതും നാടകീയമായി.
ചേര്‍ത്തല വല്ലയില്‍ ക്ഷേത്രത്തിന് സമീപമുള്ള മാവുങ്കല്‍ വീട്ടില്‍ ശനിയാഴ്ച മകളുടെ വിവാഹ നിശ്ചയത്തിന് മോന്‍സണ്‍ എത്തുമെന്നറിയാവുന്ന ക്രൈംബ്രാഞ്ച് രാവിലെ മുതല്‍ മേഖലയില്‍ ബൈക്കുകളില്‍ നിരീക്ഷണം നടത്തിയിരുന്നു. മോന്‍സണ്‍ വീട്ടിലുണ്ടെന്ന് ഉറപ്പു വരുത്തിയാണ് രാത്രി 9.30 ഓടു കൂടി രണ്ടു ജീപ്പുകളില്‍ ക്രൈംബ്രാഞ്ച് സംഘം എത്തിയത്.
ലോക്കല്‍ പൊലിസില്‍ മോന്‍സണുള്ള ബന്ധം അറസ്റ്റ് വിവരം ചോരാന്‍ ഇടയാകുമെന്ന കണക്കുകൂട്ടലില്‍ ക്രൈംബ്രാഞ്ച് നീക്കം വളരെ രഹസ്യമായിരുന്നു. വീടിന് ഉള്ളിലേക്ക് കയറിച്ചെന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തതായി പറഞ്ഞപ്പോള്‍ മോന്‍സണ്‍ ഉദ്യോഗസ്ഥരോട് തട്ടി കയറി.
ഈ സമയം സമീപത്തു തന്നെയുണ്ടായിരുന്ന മോന്‍സണിന്റെ സുരക്ഷാ ജീവനക്കാര്‍ ബഹളം കേട്ട് ഓടിയെത്തിയതോടെ മല്‍പ്പിടുത്തത്തിലേക്കു കടന്നു.
വിവരം കിട്ടി പുറത്ത് ഗേറ്റില്‍ കാവല്‍ നിന്നിരുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കൂടി അകത്തു വരുകയും അറസ്റ്റിന് തടസം നില്‍ക്കുന്നവരേയും കൊണ്ടു പോകുമെന്ന് പറഞ്ഞപ്പോള്‍ സുരക്ഷാ ജീവനക്കാര്‍ വീടുവിട്ട് പുറത്തേക്ക് ഓടിമറഞ്ഞു. തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. മോന്‍സണ്‍ അധികവും കലൂരിലെ വീട്ടിലാണ് ഉണ്ടാകുക. ചേര്‍ത്തലയില്‍ വല്ലപ്പോഴുമാണ് വരിക. ഇയാള്‍ ചേര്‍ത്തലയില്‍ വരുമ്പോഴൊക്കെ തട്ടിപ്പിനിരയായ പലരും ഇവിടെയെത്തി ബഹളം വയ്ക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."