ത്രിപുര ബി.ജെ.പി സര്‍ക്കാരില്‍ എംഎല്‍എ മാരുടെ കൊഴിഞ്ഞ്പോക്ക് തുടരുന്നു
അഗര്‍ത്തല: ത്രിപുരയില്‍ ബി.ജെ.പി സര്‍ക്കാരിന് കനത്ത തിരിച്ചടിയായി എം.എല്‍.എമാരുടെ കൊഴിഞ്ഞുപോക്ക്. ബി.ജെ.പി എം.എല്‍.എ ദിബാചന്ദ്ര ആണ് ഒടുവില്‍ പാര്‍ട്ടി വിട്ടിരിക്കുന്നത്. ഒരു വര്‍ഷത്തിനിടെ മുന്നണി വിടുന്ന എട്ടാമത്തെ എം.എല്‍.എയാണിത്.ദിബാചന്ദ്ര കോണ്‍ഗ്രസില്‍ ചേരുമെന്നാണ് പുറത്തുവരുന്ന വിവരം.
മൂന്നു തവണ കോണ്‍ഗ്രസ് എം.എല്‍.എയായിരുന്ന 67കാരന് 2018 നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് ബി.ജെ.പിയിലേക്ക് കൂടുമാറുന്നത്. സിറ്റിങ് സീറ്റായ ധലായ് ജില്ലയിലെ കരംചേരയില്നിന്ന് ബി.ജെ.പി ടിക്കറ്റില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.
ബി.ജെ.പി സഖ്യകക്ഷിയായ ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര(ഐ പി എഫ് ടി)യുടെ മന്ത്രിയായിരുന്ന മേവാര്‍ കുമാര്‍ ജമാതിയ ഒരു മാസം മുമ്പ് രാജിവച്ചിരുന്നു. സര്‍ക്കാരിന്റെ മോശം പ്രകടനം ചൂണ്ടിക്കാട്ടിയായിരുന്നു രാജി. രണ്ടു വര്‍ഷത്തിനിടെ രാജിവച്ച എട്ട് എം എല്‍ എമാരില്‍ അഞ്ചു പേരും ബി.ജെ.പിക്കാരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."