കേരള വര്‍മ തെരഞ്ഞെടുപ്പ് റീകൗണ്ടിങ് ശനിയാഴ്ച; വിഡിയോ പകര്‍ത്തും
കേരള വര്‍മ തെരഞ്ഞെടുപ്പ് റീകൗണ്ടിങ് ശനിയാഴ്ച
തൃശൂര്‍: ശ്രീ കേരളവര്‍മ്മ കോളജ് യൂനിയന്‍ ചെയര്മാന് തെരഞ്ഞെടുപ്പിലെ റീ കൗണ്ടിങ് ഡിസംബര്‍ രണ്ടിന് രാലിലെ 9ന് നടത്തും. റീ കൗണ്ടിങ് വിഡിയോയില്‍ പകര്‍ത്തും. കെ.എസ്.യുവിന്റെ ചെയര്മാന് സ്ഥാനാര്‍ത്ഥി എസ്. ശ്രീക്കുട്ടന് നല്കിയ ഹര്‍ജിയില്‍ റീക്കൗണ്ടിംഗിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെ ഇന്നു ചേര്‍ന്ന വിദ്യാര്‍ത്ഥി സംഘടന പ്രതികളുടെ യോഗത്തിലാണ് തീരുമാനം.
വോട്ടിംഗ് ദിവസം വൈദ്യുതി ബന്ധം ഉള്‍പ്പെടെ തടസ്സപ്പെട്ടത് വിവാദമായ പശ്ചാത്തലത്തില്‍ പ്രിന്‍സിപ്പലിന്റെ ചേമ്പറില്‍ ആയിരിക്കും വോട്ടെണ്ണല്‍ നടക്കുക. ഒപ്പം വോട്ടെണ്ണല്‍ നടപടി പൂര്‍ണമായും ക്യാമറയില്‍ ചിത്രീകരിക്കും.
എസ്.എഫ്.ഐയുടെ 41 വര്‍ഷത്തെ ചരിത്രം തിരുത്തി ഒരു വോട്ടിന് കെ.എസ്.യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന് വിജയിച്ചിരുന്നു. തുടര്‍ന്ന് എസ്.എഫ്.ഐയുടെ ആവശ്യപ്രകാരം റീക്കൗണ്ടിംഗ് നടന്നു. 11 വോട്ടിന് എസ്.ഫ് .ഐ സാനാര്‍ത്ഥി അനിരുദ്ധന് വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ കെഎസ്യു സ്ഥാനാര്‍ഥി കോടതിയെ സമീപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."