സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സ്മരണിക ജിദ്ദയില്‍ പ്രകാശനം ചെയ്തു
ജിദ്ദ: സമസ്ത ഇസ്‌ലാമിക് സെന്റര്‍ ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയും എസ്. വൈ. എസും ചേര്‍ന്ന് പ്രസിദ്ധീകരിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സ്മരണിക പ്രകാശനം ചെയ്തു. ജിദ്ദ കെ.എം.സി.സി പ്രസിഡന്റ് അഹമ്മദ് പാളയാട്ടിന് പുസ്തകത്തിന്റെ കോപ്പി നല്‍കി അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ പ്രകാശനം നിര്‍വഹിച്ചു.
ജിദ്ദ ഹറാസാത്തിലെ അല്‍ ഖിമ്മ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന വസന്തം 'സ്‌നേഹ സംഗമം' പരിപാടിയിലാണ് പ്രകാശനം നടന്നത്.
പരിപാടിയില്‍ എസ്.ഐ.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് അന്‍വര്‍ തങ്ങള്‍ കല്‍പകഞ്ചേരി അധ്യക്ഷനായി. എസ്.ഐ.സി സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങള്‍ ഐദറൂസി മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു.
എസ്.ഐ.സി സഊദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അറക്കല്‍ അബ്ദുറഹിമാന്‍ മൗലവി, ജിദ്ദ എസ്. ഐ. സി ചെയര്‍മാന്‍ നജ്മുദ്ധീന്‍ ഹുദവി കൊണ്ടോട്ടി, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ ദാരിമി ആലമ്പാടി, സൈനുദ്ധീന്‍ ഫൈസി പൊന്മള, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ വേങ്ങൂര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഉസ്മാന്‍ എടത്തില്‍, എം. സി സുബൈര്‍ ഹുദവി പട്ടാമ്പി, സല്‍മാന്‍ ദാരിമി, അന്‍വര്‍ ഫൈസി, മൊയ്ദീന്‍ കുട്ടി ഫൈസി പന്തല്ലൂര്‍, ജബ്ബാര്‍ ഹുദവി, അഷ്‌റഫ് ദാരിമി, മുഹമ്മദ് റഫീഖ് കൂളത്ത്, സുഹൈല്‍ ഹുദവി, ശിഹാബ് താമരക്കുളം, മൊയ്ദീന്‍കുട്ടി അരിമ്പ്ര, ജാബിര്‍ നാദാപുരം, ഫിറോസ് പരതക്കാട്, ജമാല്‍ പേരാമ്പ്ര, സാലിം അമ്മിനിക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."